ശിശുദിനാഘോഷം

കൊടുവഴങ്ങ പുളിക്കപറമ്പിൽ 27–-ാം നമ്പർ അങ്കണവാടിയിൽ നടന്ന ശിശുദിനറാലി
ആലങ്ങാട്
കൊടുവഴങ്ങ പുളിക്കപറമ്പിൽ 27–-ാം നമ്പർ അങ്കണവാടിയിൽ ശിശുദിനാഘോഷം നടത്തി. കുട്ടികളുടെ വർണാഭമായ ശിശുദിനറാലിയോടെ ആരംഭിച്ച ആഘോഷങ്ങൾ ബ്ലോക്ക് പഞ്ചായത്ത് അംഗം ജിൻസി റോളി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ജോസ് ഗോപുരത്തിങ്കൽ അധ്യക്ഷനായി.
പറവൂർ
കിഴക്കേപ്രം 34–-ാം നമ്പർ അങ്കണവാടിയുടെ നേതൃത്വത്തിൽ ശിശുദിനറാലിയും ശിശുദിനാഘോഷവും നടത്തി.
നഗരസഭ കൗൺസിലർ ഷിനി റെജി ഉദ്ഘാടനം ചെയ്തു. സംഗമം സീനിയർ സിറ്റിസൺസ് ക്ലബ് സെക്രട്ടറി പത്മജ രവീന്ദ്രൻ അധ്യക്ഷയായി.
കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെയും ശാസ്ത്ര സാഹിത്യ പരിഷത്ത് കെടാമംഗലം യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ശിശുദിനറാലിയും പ്രശ്‌നോത്തരിയും നടന്നു. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് സീന സജീവ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി എം ഹാരീസ് മുഖ്യപ്രഭാഷണം നടത്തി. ബാലസാഹിത്യകാരൻ എ കെ ജോഷി പ്രശ്‌നോത്തരി നയിച്ചു.
വൈപ്പിന്‍
പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളില്‍ ശിശുദിന റാലി പ്രധാനാധ്യാപകന്‍ സേവ്യര്‍ പുതുശേരി ഫ്ലാഗ് ഓഫ് ചെയ്തു.
പള്ളിക്കര
മോറക്കാല കെ എ ജോർജ് മെമ്മോറിയൽ ലൈബ്രറിയും സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളും ചേർന്ന് ലഹരിക്കെതിരെ ശിശുദിനറാലി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം കെ വർഗീസ് അധ്യക്ഷനായി.
കൂത്താട്ടുകുളം
ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂളിൽ നടന്ന ശിശുദിനാഘോഷങ്ങൾ നെഹ്റുവിന്റെ വേഷമിട്ട ജോൺ മാത്യു ജോൺ, ഫെലിക്സ് ദേവസ്യ, ക്രിസ് ജോൺ, മെൽവിൻ ടോമി എന്നിവർചേർന്ന് തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ റീവ് ഏലിയാസ് അധ്യക്ഷനായി. മണ്ണത്തൂർ പെണ്ണ ജേക്കബ് മെമ്മോറിയൽ അങ്കണവാടിയിൽ വാർഡ് അംഗം എ സി ജോൺസൺ ഉദ്ഘാടനം ചെയ്തു.








0 comments