"വിജയപ്പെരുമ 2026' സംഘടിപ്പിച്ചു

കൊങ്ങോർപ്പിള്ളി ഫാർമേഴ്‌സ് സഹകരണ ബാങ്കിന്റെ സഹകരണ മെഡിക്കൽ ലാബിന്റെ ഹോം സാംപിൾ കലക്ഷൻ പദ്ധതി മുൻമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
ആലങ്ങാട്
കൊങ്ങോർപ്പിള്ളി ഫാർമേഴ്‌സ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് പരിധിയിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർ, മികച്ചകർഷകർ എന്നിവരെ അനുമോദിച്ചു. ‘വിജയപ്പെരുമ 2026' മന്ത്രി വി ഇ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് കെ ആർ ഹേമന്ദ് അധ്യക്ഷനായി. സഹകരണ മെഡിക്കൽ ലാബിന്റെ സേവനം വീടുകളിലേക്ക് ‘ഹോം സാംപിൾ കലക്ഷൻ' പദ്ധതി മുൻമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് കെ എം ഹമീദ് ഷാ, കെ പി അജയൻ, പി കെ രമേഷ്, ഡോ. പി എം മേരി ഷൈൻ, കെ ആർ മഞ്ജു എന്നിവർ സംസാരിച്ചു.








0 comments