ആലുവ ഉപജില്ലാ കലോത്സവം
വിദ്യാധിരാജ വിദ്യാഭവൻ എച്ച്എസ്എസ് ജേതാക്കൾ

ആലുവ ഉപജില്ലാ കലോത്സവത്തിൽ ജേതാക്കളായ ആലുവ വിദ്യാധിരാജ വിദ്യാഭവൻ എച്ച്എസ്എസ് ടീം
ആലുവ
ആലുവ ഉപജില്ലാ കലോത്സവത്തിൽ 319 ഇനങ്ങളിലായി 686 പോയിന്റ് നേടി ആലുവ വിദ്യാധിരാജ വിദ്യാഭവൻ എച്ച്എസ്എസ് ജേതാക്കളായി. 398 പോയിന്റോടെ കളമശേരി രാജഗിരി എച്ച്എസ്എസ് രണ്ടാംസ്ഥാനവും 377 പോയിന്റോടെ തൃക്കാക്കര സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ മൂന്നാംസ്ഥാനവും നേടി.
സംസ്കൃത കലോത്സവത്തിൽ വിദ്യാധിരാജ വിദ്യാഭവൻ സ്കൂൾ ഒന്നാംസ്ഥാനം നേടി. അറബിക് കലോത്സവത്തിൽ ദാറുൽ ഉലൂം സ്കൂൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി.
സമാപനവും സമ്മാനവിതരണവും ആലുവ നഗരസഭാ ചെയർപേഴ്സൺ സൈജി ജോളി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ഫാസിൽ ഹുസൈൻ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷ മിനി ബൈജു, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സനൂജ എ ഷംസു എന്നിവർ സംസാരിച്ചു.








0 comments