മേഖലാ കൺവൻഷൻ

സീനിയർ സിറ്റിസൺസ് വെൽഫയർ അസോസിയേഷൻ ഹരിപ്പാട് മേഖലാ കൺവൻഷൻ ജില്ലാ കമ്മിറ്റി അംഗം കെ സി രമേശ്‌കുമാർ ഉദ്ഘാടനംചെയ്യുന്നു
ഹരിപ്പാട്
സീനിയർ സിറ്റിസൺസ് വെൽഫയർ അസോസിയേഷൻ ഹരിപ്പാട് മേഖലാ കൺവൻഷൻ ജില്ലാ കമ്മിറ്റി അംഗം കെ സി രമേശ്കുമാർ ഉദ്ഘാടനംചെയ്‌തു. പ്രസിഡന്റ് അബ്‌ദുൾ ലത്തീഫ് അധ്യക്ഷനായി. മേഖലാ സെക്രട്ടറി എം സുരേഷ്‌കുമാർ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ എം ഹരിപ്പാട് ഏരിയ സെക്രട്ടറി സി പ്രസാദ്, മുനിസിപ്പൽ കൗൺസിലർ എസ് രാധാമണിയമ്മ, ലോക്കൽ സെക്രട്ടറി കെ മോഹനൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ അബ്‌ദുൾ ലത്തീഫ് (പ്രസിഡന്റ്), ഹരീന്ദ്രനാഥ്, രാധാമണിയമ്മ (വൈസ്‌പ്രസിഡന്റ്), എം സുരേഷ്‌കുമാർ (സെക്രട്ടറി), സനൽ രാജേന്ദ്രൻപിള്ള (ജോയിന്റ് സെക്രട്ടറി), പി ചന്ദ്രൻ (ട്രഷറർ).









0 comments