ad
Deshabhimani

മഴക്കാല മുന്നൊരുക്കം: 
നെടുമുടി സജ്ജം

mazha

നെടുമുടി പഞ്ചായത്തിൽ മഴക്കാല മുന്നൊരുക്ക യോഗം പ്രസിഡന്റ് 
പി കെ വിനോദ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 24, 2026, 12:31 AM | 1 min read

തകഴി

നെടുമുടി പഞ്ചായത്തിൽ മഴക്കാല മുന്നൊരുക്ക യോഗം പ്രസിഡന്റ് പി കെ വിനോദ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ്‌ ബിനു ശ്രീകുമാർ അധ്യക്ഷനായി. അടിയന്തര സാഹചര്യങ്ങൾ നേരിടാനും പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കാനും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. ​ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു വിജയകുമാർ, ബ്ലോക്ക് അംഗം പ്രിയങ്ക പ്രലോഷ്, സ്ഥിരംസമിതി അധ്യക്ഷരായ ആന്റണി ജോസഫ്, ഇന്ദു ഗോപൻ, ജനപ്രതിനിധികൾ, കൈനകരി, നെടുമുടി വില്ലേജ് ഓഫീസർമാർ, കെഎസ്ഇബി ജീവനക്കാർ, ജെപിഎച്ച്എൻ, ആശാ വർക്കർമാർ, ഹരിതസേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഹെഡ് ക്ലർക്ക് സാബു പത്രോസ് നന്ദി പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home