ad
Deshabhimani

നൂറുകണക്കിന്‌ അധ്യാപകരും ജീവനക്കാരും തെരുവിൽ

സ്ഥലംമാറ്റ ഭീകരതയ്‌ക്കെതിരെ പ്രതിഷേധമിരമ്പി

protest

ജീവനക്കാരുടെ ജീവനെടുക്കുന്ന സ്ഥലംമാറ്റ ഭീകരതയ്-ക്കെതിരെ എഫ്എസ്ഇടിഒ കലക്‌ടറേറ്റിലേക്ക്‌ നടത്തിയ മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം 
പി പി ചിത്തരഞ്ജൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 14, 2026, 02:37 AM | 1 min read

ആലപ്പുഴ

ജീവനക്കാരുടെ ജീവനെടുക്കുന്ന സ്ഥലംമാറ്റ ഭീകരതയ്ക്കെതിരെ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധമിരമ്പി. കലക്‌ടറേറ്റിലേക്ക്‌ നടത്തിയ മാർച്ചിൽ നൂറുകണക്കിന്‌ ജീവനക്കാർ അണിനിരന്നു. ഭരണാനുകൂല സംഘടന നേതാക്കൾ എഴുതി കൊടുക്കുന്നതനുസരിച്ച് ഒരു മാനദണ്ഡവും ഇല്ലാതെ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുകയാണ്‌ സർക്കാർ. ഇതിനിടെയാണ്‌ കണ്ണൂരിൽ ജീവനക്കാരി കുഴഞ്ഞുവീണ്‌ മരിച്ചതും മറ്റൊരു ജീവനക്കാരിയും പൊലീസ് ഉദ്യോഗസ്ഥനും ജീവനൊടുക്കിയതും. ഇവരുടെ കുടുംബങ്ങളെ കണ്ണീരിലാഴ്‌ത്തിയ യുഡിഎഫ്‌ സർക്കാറിന്റെയും വലത്‌ അനുകൂല യൂണിയനുകളുടെയും കീരാത വാഴ്‌ചയിൽ പ്രതിഷേധിച്ച്‌ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് (എഫ്എസ്ഇടിഒ) സംസ്ഥാനമാകെ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായാണ്‌ ജില്ലയിൽ പ്രതിഷേധമുയർന്നത്‌. 
 വെള്ളക്കിണർ ജങ്‌ഷനിൽനിന്ന് ആരംഭിച്ച മാർച്ച് കലക്ടറേറ്റിന്‌ മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ ഉദ്ഘാടനംചെയ്തു. 
 എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ടി ജെ അജിത്ത് അധ്യക്ഷനായി. കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ ഷിബു, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം സി ജ്യോതികുമാർ, പിഎസ്‌സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ രാജു, കെജിഎൻഎ സംസ്ഥാന സെക്രട്ടറി എൽ ദീപ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ബൈജു പ്രസാദ് എന്നിവർ സംസാരിച്ചു. എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി സി സിലീഷ് സ്വാഗതവും കെജിഒഎ ജില്ലാ സെക്രട്ടറി റെനി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home