ad
Deshabhimani

തൊഴിലുറപ്പ്‌ അട്ടിമറിക്കെതിരെ 
പ്രതിഷേധമിരന്പി

കഞ്ഞിക്കുഴി പഞ്ചായത്ത്‌ മൂന്നാംവാർഡിൽ നടന്ന തൊഴിലുറപ്പ് സംരക്ഷണ അസംബ്ലി 
സിപിഐ എം ജില്ലാ സെക്രട്ടറി  ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

കഞ്ഞിക്കുഴി പഞ്ചായത്ത്‌ മൂന്നാംവാർഡിൽ നടന്ന തൊഴിലുറപ്പ് സംരക്ഷണ അസംബ്ലി 
സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 06, 2026, 01:23 AM | 1 min read

ആലപ്പുഴ
ദേശീയ ഗ്രാമീണ തൊഴിലുറപ്പുനിയമം അട്ടിമറിച്ച്‌ കോടിക്കണക്കിന്‌ ഗ്രാമീണരുടെ ജീവിതം തകർക്കുന്ന കേന്ദ്രസർക്കാരിനെതിരെ ജില്ലയിൽ തൊഴിലാളി പ്രതിഷേധമുയർന്നു. എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ ജില്ലയിലെ പഞ്ചായത്ത്‌ വാർഡുകളിൽ തൊഴിലുറപ്പ്‌ സംരക്ഷണ അസംബ്ലി സംഘടിപ്പിച്ചു. സിപിഐ എം കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച്‌ ബാബുജാൻ പത്തിയൂർ പഞ്ചായത്ത്‌ രാമപുരം വാർഡിലും ജില്ലാ സെക്രട്ടറി ആർ നാസർ കഞ്ഞിക്കുഴി മൂന്നാം വാർഡിലും സെക്രട്ടറിയറ്റംഗം പി പി ചിത്തരഞ്‌ജൻ എംഎൽഎ മാരാരിക്കുളം തെക്ക്‌ പഞ്ചായത്ത്‌ 19–ാം വാർഡിലും ഉദ്‌ഘാടനംചെയ-്‌തു. യു പ്രതിഭ എംഎൽഎ ദേവികുളങ്ങര പഞ്ചായത്ത്‌ ആറാംവാർഡിലും യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എം എച്ച് റഷീദ് മുളക്കുഴ പെരിങ്ങാലയിലും ജില്ലാ പ്രസിഡന്റ്‌ എസ്‌ പവനനാഥൻ ദേവികുളങ്ങര പഞ്ചായത്ത്‌ അഞ്ചാംവാർഡിലും സെക്രട്ടറി പി പി സംഗീത മാരാരിക്കുളം തെക്ക്‌ പഞ്ചായത്ത്‌ 18-–ാം വാർഡിലും പ്രതിഷേധം ഉദ്‌ഘാടനംചെയ-്‌തു. 




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home