Deshabhimani

പുരോഗമന കലാസാഹിത്യ സംഘം ഏരിയ കൺവൻഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2026, 12:29 AM | 1 min read

മാന്നാർ

പുരോഗമന കലാസാഹിത്യ സംഘം മാന്നാർ ഏരിയ കൺവൻഷൻ വനിതാ സാഹിതി ജില്ലാ സെക്രട്ടറി അഡ്വ. സഫിയ സുധീർ ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ്‌ മുധു തൃപ്പെരുന്തുറ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി പി എൻ ശെൽവരാജൻ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യസംഘം ഏരിയ സെക്രട്ടറി കെ ഉണ്ണികൃഷ്‌ണൻ, ഡോ. ടി എ സുധാകരകുറുപ്പ്, പി രാജേഷ്, പ്രൊഫ. പി ഡി ശശിധരൻ, സുരേഷ് ചേക്കോട്ട്, ഡോ. ഗംഗാദേവി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മധു തൃപ്പെരുന്തുറ (പ്രസിഡന്റ്‌), ഗീതാകുമാരി, മാധവൻ കലാഭവൻ (വൈസ്‌പ്രസിഡന്റ്‌), എൽ പി സത്യപ്രകാശ് (സെക്രട്ടറി), സുരേഷ് ചേക്കോട്ട്, പ്രവീൺ രാജ് (ജോയിന്റ്‌ സെക്രട്ടറി), പി ജെ പ്രജിത (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home