തഴക്കര പഞ്ചായത്ത് ബജറ്റ്
കൃഷിക്കും കുടിവെള്ളത്തിനും മുൻഗണന

മാവേലിക്കര
42,52,05,900 രൂപ വരവും 41,71,19,000 -രൂപ ചെലവും 80,86,900 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന തഴക്കര പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ജി അജിമോൻ അവതരിപ്പിച്ചു. പ്രസിഡന്റ് ഷീല രവീന്ദ്രൻ ഉണ്ണിത്താൻ അധ്യക്ഷയായി. കൃഷി വ്യാപിപ്പിക്കാൻ തൊടിയിൽ ഒരുപിടി എള്ള് പദ്ധതി, അച്ചൻകോവിലാറും തഴക്കര വെട്ടിയാർ പുഞ്ചകളും ബന്ധിപ്പിച്ച് ആഭ്യന്തര ടൂറിസം, കുടിവെള്ളം എല്ലാവർക്കും എത്തിക്കാൻ സുജലം, മാലിന്യമുക്ത പഞ്ചായത്തിനായി നിർമലഗ്രാമം, സ്‌കൂൾ കുട്ടികൾക്കു സ്റ്റീൽ വാട്ടർ ബോട്ടിൽ എന്നിവയ്ക്ക് ബജറ്റിൽ പ്രാധാന്യമുണ്ട്. റോഡ് വികസനത്തിന് മൂന്നുകോടിയും സേവന മേഖലയ്ക്ക് അഞ്ചുകോടിയും കാർഷിക മേഖലയ്ക്ക് രണ്ടുകോടിയും വകയിരുത്തി. മൃഗസംരക്ഷണ, ക്ഷീരവികസനത്തിനും പരിഗണന. ലൈഫ് ഭവന നിർമാണ പുനരുദ്ധാന മേഖലയിൽ ഹഡ്‌കോ വായ്പ. വയോധിക, ഭിന്നശേഷി, പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിനടക്കം ആരോഗ്യ മേഖലയിൽ ഒരു കോടിയിലേറെ വകയിരുത്തി. അർബുദ രോഗികൾക്ക് പ്രത്യേകം പരിഗണനയുണ്ട്. ഡയപ്പർ വേസ്റ്റ് ഇൻസിനറേറ്റർ സ്ഥാപിക്കും. മാലിന്യ നിർമാർജനത്തിനും ഒരു കോടിയിലേറെ രൂപയുണ്ട്. ഹാപ്പിനസ് പാർക്ക്, പഞ്ചായത്ത് സ്റ്റേഡിയം നവീകരണം എന്നീ പദ്ധതികൾക്കും തുകയുണ്ട്.










0 comments