ad
Deshabhimani

വൈദികകുടുംബങ്ങൾ കൂട്ടായ്‌മയുടെ 
സന്ദേശവാഹകരാകണം: കാതോലിക്കാ ബാവ

prist

അഖില മലങ്കര ബസ്‌ക്യേമോ അസോസിയേഷൻ വാർഷിക സമ്മേളനം പരുമലയിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 29, 2026, 12:16 AM | 1 min read

മാന്നാർ

വൈദികകുടുംബങ്ങൾ കൂട്ടായ്‌മയുടെ സന്ദേശവാഹകരാകണമെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു. അഖില മലങ്കര ബസ്‌ക്യോമോ അസോസിയേഷന്റെ വാർഷിക സമ്മേളനം പരുമലയിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മോബ പ്രസിഡന്റ് ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപോലീത്ത അധ്യക്ഷനായി. പരുമല സെമിനാരി മാനേജർ ഫാ. എൽദോ പി ഏലിയാസ്, വൈസ്‌പ്രസിഡന്റുമാരായ ഫാ. സോളു കോശി രാജു, ജെസി വർഗീസ്, ജനറൽ സെക്രട്ടറി റെയ്ച്ചൽ പി ജോസ്, ട്രഷറർ ഷൈനി സാം, ജോയിന്റ് സെക്രട്ടറി മിനി ഉമ്മൻ എന്നിവർ സംസാരിച്ചു. മോബയുടെ എംബ്ലം രൂപകൽപ്പന ചെയ്‌ത നീതു മറിയം പണിക്കരെയും പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട റെയിച്ചൽ രാജനെയും വിവിധ മേഖലകളിൽ വിജയം വരിച്ച ബസ്‌ക്യോമമാരെയും ആദരിച്ചു. അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപോലീത്ത, ഫാ. ജോൺ ടി വർഗീസ് എന്നിവർ ക്ലാസെടുത്തു. ബുധനാഴ്‌ച സമ്മേളനം സമാപിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home