ad
Deshabhimani

ഇന്‍ഫ്ലുവന്‍സ, വൈറല്‍ പനി

പ്രതിരോധം പ്രധാനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 12, 2025, 11:56 PM | 1 min read

ആലപ്പുഴ

വായുവിലൂടെ പകരുന്ന ഇന്‍ഫ്ലു വന്‍സ, വൈറല്‍ പനി എന്നിവ വ്യാപകമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രതിരോധശീലങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങി മറ്റ്‌ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ജോലിസംബന്ധമായും മറ്റ് ആവശ്യങ്ങള്‍ക്കും പുറത്തുപോയി മടങ്ങിയെത്തുന്നവര്‍ വീട്ടിലെത്തിയാല്‍ ഉടന്‍ കുളിക്കുക. കിടപ്പുരോഗികളും പ്രായമായവരുമായി അടുത്തിടപഴകാതിരിക്കുക. പൊതുസ്ഥലങ്ങളില്‍ എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കുക. മൂക്കും വായും മൂടുംവിധം മാസ്‌ക് ശരിയായി ധരിക്കണം. ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും മാസ്‌ക് താഴ്‌ത്തരുത്. കൈകളുടെ ശുചിത്വം ഉറപ്പാക്കുക, ആള്‍ക്കൂട്ടത്തില്‍ പോകുന്നതും വായുസഞ്ചാരം കുറഞ്ഞ മുറികളില്‍ ഇടങ്ങളില്‍ സമയം ചെലവിടുന്നതും പരമാവധി ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ പനി പടരുന്നത് തടയാം. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണം. സ്വയംചികിത്സ പാടില്ല. ധാരാളം വെള്ളം കുടിക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, മറ്റ്‌ തൊഴില്‍സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നത് ഒഴിവാക്കണം. ഇത്തരം സാഹചര്യങ്ങളില്‍ മറ്റുള്ളവരില്‍നിന്ന്‌ അകലം പാലിക്കണം.


​ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പൊതുസ്ഥലങ്ങളില്‍ തുപ്പരുത്. 

തുമ്മുമ്പോഴും ചീറ്റുമ്പോഴും മൂക്കും വായും തൂവാലയോ ടിഷ്യൂവോ ഉപയോഗിച്ച്‌ മറയ്‌ക്കുക, ടിഷ്യൂ വലിച്ചെറിയരുത്. 

കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.

സാനിറ്റൈസര്‍ ഉപയോഗിക്കുക. 

മൂക്ക് വൃത്തിയാക്കിയശേഷം ഉറപ്പായും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. 

രോഗമുള്ളപ്പോള്‍ ഉപയോഗിക്കുന്ന തൂവാലയും മറ്റും മറ്റുള്ളവര്‍ കൈകാര്യംചെയ്യാനിടയുള്ള ഇടങ്ങളില്‍ വയ്‌ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. രോഗാണുക്കളുള്ള സ്രവങ്ങള്‍ പുരണ്ട വസ്‌തുക്കളും രോഗവ്യാപനത്തിനിടയാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home