ad
Deshabhimani

വാർഷിക പദ്ധതി വിനിയോഗത്തിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനം

ജില്ലാ പഞ്ചായത്ത് , പയ്യന്നൂർ നഗരസഭ

വാർഷിക പദ്ധതി വിനിയോഗത്തിൽ സംസ്ഥാനത്ത് ഒന്നാമത്തെത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്തിനുവേണ്ടി പ്രസിഡന്റ്‌ ബിനോയ്‌കുര്യൻ  കലക്ടർ പി വിഷ്ണുരാജിൽനിന്ന് ഉപഹാരം സ്വീകരിക്കുന്നു
വെബ് ഡെസ്ക്

Published on Jul 04, 2026, 02:30 PM | 1 min read

കണ്ണൂർ

വാർഷിക പദ്ധതി വിനിയോഗത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിനും പയ്യന്നൂർ നഗരസഭയ്‌ക്കും സംസ്ഥാനത്ത്‌ ഒന്നാം സ്ഥാനം. ജില്ലാ പഞ്ചായത്ത്‌, നഗരസഭ വിഭാഗങ്ങളിലാണ് കണ്ണൂർ ജില്ലാ പഞ്ചായത്തും പയ്യന്നൂർ നഗരസഭയും മുന്നിലെത്തിയത്‌. ജില്ലാ പഞ്ചായത്ത് 72.29 ശതമാനം വാർഷിക പദ്ധതി വിനിയോഗിച്ചപ്പോൾ പയ്യന്നൂർ നഗരസഭ 94.7 ശതമാനം വിനിയോഗിച്ചു. കോർപറേഷൻ തലത്തിൽ കണ്ണൂരിന് മൂന്നാം സ്ഥാനമാണ്‌, 58.69ശതമാനം. ജില്ലകളിലെ പഞ്ചായത്തുകളിൽ കേളകമാണ് ഒന്നാമത് (79.83%). കീഴല്ലൂർ രണ്ടാമതും (79.38%) കുന്നോത്തുപറമ്പ് മൂന്നാമതുമാണ് (78.71%). ബ്ലോക്ക് പഞ്ചായത്തുകളിൽ പേരാവൂർ ഒന്നാമതും (70.03%) പയ്യന്നൂർ രണ്ടാമതും (69.17%) പാനൂർ മൂന്നാമതുമെത്തി (65.41%). നഗരസഭകളിൽ രണ്ടാം സ്ഥാനം പാനൂരിനും (78.13%) മൂന്നാം സ്ഥാനം തളിപ്പറന്പിനുമുണ്ട്‌(73.40%). ജില്ലാ ആസൂത്രണ സമിതി അഡ്ഹോക്ക് യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ, കലക്ടർ പി വിഷ്ണുരാജ് എന്നിവർ പുരസ്കാരങ്ങൾ വിതരണംചെയ്തു. പാചകവാതക വില വർധനവ്, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം എന്നിവ കാരണം പ്രതിസന്ധി നേരിടുന്ന ജനകീയ ഹോട്ടലുകളിലെ വില വർധിപ്പിക്കുന്നത്‌ പരിശോധിച്ച് റിപ്പോർട്ട്‌ നൽകാൻ തദ്ദേശഭരണ വകുപ്പ് ജോ. ഡയറക്ടർ, കുടുംബശ്രീ ജില്ലാ കോ ഓഡിനേറ്റർ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരംഗങ്ങളായ കമ്മിറ്റിയെ ജില്ലാ ആസൂത്രണ സമിതി നിയോഗിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ അധ്യക്ഷനായി. മേയർ പി ഇന്ദിര, കലക്ടർ പി വിഷ്‌ണുരാജ്‌, ജില്ലാ പ്ലാനിങ് ഓഫീസർ ഇൻ-ചാർജ് സി പി സുധീഷ് എന്നിവർ സംസാരിച്ചു. ​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home