ad
Deshabhimani

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ സ‍ൗകര്യങ്ങളും മെച്ചപ്പെടുത്തണം: ഹൈക്കോടതി

high court
വെബ് ഡെസ്ക്

Published on Sep 03, 2026, 09:03 PM | 1 min read

കൊച്ചി: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ രോഗികളുടെ മനുഷ്യാവകാശം ഉറപ്പാക്കാൻ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ഹൈക്കോടതി. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, ചുറ്റുമതിൽ നിർമിക്കുക, മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുക, ഓരോ കേന്ദ്രത്തിലും വാഹനസൗകര്യം ഏർപ്പെടുത്തുക എന്നീ നിർദേശങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്നും ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.


വിഭവങ്ങളുടെ കുറവ് ചൂണ്ടിക്കാട്ടി മനുഷ്യാവകാശലംഘനം ന്യായീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് ‘ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകൾ’ എന്നാക്കി മാറ്റാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. കേസ് സെപ്‌തംബർ 15ന് വീണ്ടും പരിഗണിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home