വൈദ്യുതി മുടക്കം: പ്രതിഷേധം വ്യാപകം

ഡിവൈഎഫ്ഐ താമരക്കുളം തെക്ക് മേഖലാ കമ്മിറ്റി വൈദ്യുതിമുടക്കത്തില്‍ പ്രതിഷേധിച്ച് മെഴുകുതിരി കത്തിച്ചപ്പോള്‍
മാവേലിക്കര
കേരളത്തെ യുഡിഎഫ് സർക്കാർ ഇരുട്ടിലാക്കിയതില്‍ വ്യാപക പ്രതിഷേധം. വ്യാപാരിവ്യവസായി സമിതി മാവേലിക്കര ഏരിയ കമ്മിറ്റി മാവേലിക്കര കെഎസ്ഇബി ഓഫീസിലേക്ക് നട്ടുച്ചയ്‌ക്ക് പന്തംകൊളുത്തി പ്രകടനം നടത്തി. യോഗം ജില്ലാ സെക്രട്ടറി എസ് ശരത് ഉദ്‌ഘാടനംചെയ്‌തു. ഏരിയ ആക്‌ടിങ് പ്രസിഡന്റ് ഹാഷിം അരീപ്പുറത്ത് അധ്യക്ഷനായി. സെക്രട്ടറി എസ് അഷറഫ്, താജുദ്ദീൻ, സുമ വിനോദ്, ഹരി അമൃത തുടങ്ങിയവർ സംസാരിച്ചു. ചാരുംമൂട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ചാരുമൂട്ടിലും പാലമേലും താമരക്കുളത്തും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. സിപിഐ എം ചുനക്കര വടക്ക് ലോക്കൽ കമ്മിറ്റി ചുനക്കര പഞ്ചായത്ത് ജങ്‌ഷനിൽ കരണ്ട് കട്ട് സമയത്ത് ചൂട്ട് കത്തിച്ച് പ്രതിഷേധസമരം നടത്തി. സിപിഐ എം ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു ഉദ്ഘാടനംചെയ്‌തു. ഏരിയ കമ്മിറ്റിയംഗം പി മധു, ലോക്കൽ സെക്രട്ടറി മനോജ് കമ്പിനിവിള തുടങ്ങിയവർ പങ്കെടുത്തു.










0 comments