ad
Deshabhimani

ദേശാഭിമാനി പ്രചാരണം

മാധ്യമ സെമിനാറുകൾക്ക്‌ ഇന്ന്‌ തുടക്കം

Seminar
വെബ് ഡെസ്ക്

Published on Sep 16, 2026, 12:36 AM | 1 min read

കൊച്ചി

ദേശാഭിമാനി പത്രപ്രചാരണത്തിന്റെ ഭാഗമായി ജില്ലയിൽ സിപിഐ എം സംഘടിപ്പിക്കുന്ന മാധ്യമ സെമിനാറുകൾക്ക്‌ ബുധനാഴ്‌ച തുടക്കം. ജില്ലയിലെ 16 ഏരിയകേന്ദ്രങ്ങളിലാണ്‌ വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി സെമിനാറുകൾ നടക്കുക. ‘ഹിന്ദുത്വ കോർപറേറ്റ്‌ അജൻഡയും മാധ്യമപ്രതിരോധവും’ എന്ന വിഷയത്തിൽ തൃപ്പൂണിത്തുറയിലാണ്‌ ആദ്യ സെമിനാർ. ബുധൻ വൈകിട്ട്‌ അഞ്ചിന്‌ സീതാറാം കല്യാണമണ്ഡപത്തിൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം ബി രാജേഷ്‌ ഉദ്‌ഘാടനംചെയ്യും.


മറ്റ്‌ ഏരിയകൾ, പങ്കെടുക്കുന്നവർ എന്ന ക്രമത്തിൽ: 17ന്‌ ആലുവ– ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌, പെരുന്പാവൂർ– കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ്‌. 20ന്‌ വൈപ്പിൻ– സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം സി എൻ മോഹനൻ, പള്ളുരുത്തി– സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി കെ ബിജു, കവളങ്ങാട്‌– ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌, മൂവാറ്റുപുഴ– സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം വി ജയരാജൻ.


21ന്‌ കൂത്താട്ടുകുളം– ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജ്‌, കോലഞ്ചേരി– എ എ റഹീം എംപി, എറണാകുളം– പി രാജീവ്‌, തൃക്കാക്കര– കേന്ദ്രകമ്മിറ്റിയംഗം സി എസ്‌ സുജാത. 22ന്‌ കോതമംഗലം–സംസ്ഥാന കമ്മിറ്റിയംഗം പി മോഹനൻ. 23ന്‌ അങ്കമാലി– ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ, കൊച്ചി– പി രാജീവ്‌, കളമശേരി– സി എൻ മോഹനൻ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home