ad
Deshabhimani

print edition ഓൺലൈൻ ടാക്സി ഡ്രൈവർമാരെ ലക്ഷ്യമിട്ട്‌ തട്ടിപ്പ്‌

 Online Taxi .jpg
വെബ് ഡെസ്ക്

Published on Sep 16, 2026, 12:37 AM | 1 min read

തിരുവനന്തപുരം: ഓൺലൈൻ ടാക്സി, ഓട്ടോ ഡ്രൈവർമാരെ ലക്ഷ്യമിട്ട് സൈ ബർ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നതായി പൊലീസ്. ആപ്പുകൾ വഴി യാത്ര ബുക്ക് ചെയ്തതിനുശേഷം യാത്രക്കാരൻ എന്ന വ്യാജേന ഡ്രൈവറെ ഫോണിലോ വാട്‌സാപ്പിലോ ബന്ധപ്പെടും.

യാത്രക്കൂലി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് അയച്ചപ്പോൾ തുക മാറിപ്പോയെന്നോ ആശുപത്രി ആവശ്യങ്ങൾക്കായി അയച്ച തുകയാണെന്നോ വിശ്വസിപ്പിക്കും. ബാങ്കിൽനിന്ന് പണം ക്രെ ഡിറ്റായതിന് സമാനമായ വ്യാജ എസ്എംഎസ് ഡ്രൈവറുടെ ഫോണിലേക്ക് അയക്കുന്നു.


വാഹനം ഓടിക്കുന്നതിനിടയിൽ സന്ദേശം കൃത്യമായി പരിശോധിക്കാൻ കഴിയാത്തത് മുതലെടുത്ത് വാട്‌സാപ്പിലൂടെ അയച്ച ലിങ്ക് വഴി ബാക്കി തുക മറ്റൊരു അക്കൗണ്ടിലേക്ക് തിരികെ അയക്കാൻ ആവശ്യപ്പെ
ടുന്നു. അക്കൗണ്ടിൽ പണമെത്തിയെന്ന് വിശ്വസിച്ച് പണം അയച്ചുകൊടുക്കുന്ന ഡ്രൈവർമാർ, നിർദിഷ്ട സ്ഥലത്തെത്തുമ്പോഴാണ് യാത്രക്കാരൻ സ്ഥലത്തില്ലെന്നും അക്കൗണ്ടിൽ പ ണം എത്തിയിട്ടില്ലെന്നും തിരിച്ചറിയുന്നത്.


​ജാഗ്രതാ നിർദേശങ്ങൾ

● പണം ലഭിച്ചെന്ന് ഉറപ്പാക്കാൻ ബാങ്കിന്റെ ഔദ്യോഗി ക മൊബൈൽ ആപ്, ഇന്റർനെറ്റ് ബാങ്കിങ്, എടിഎം എന്നിവ പരിശോധിക്കുക

● അപരിചിതർ അയക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്

● മറ്റൊരാൾ ആവശ്യപ്പെടുന്നു എന്നതിനാൽ അക്കൗണ്ടിലേക്ക് എത്തിയതായി തോന്നുന്ന തുക ഉടൻ കൈമാറരുത്

● തട്ടിപ്പുമായി ബന്ധപ്പെട്ട ഫോൺ നമ്പരുകൾ, എസ് എംഎസ്, ചാറ്റുകൾ, സ്ക്രീൻഷോട്ടുകൾ എന്നിവ ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കുക



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home