Deshabhimani

വേമ്പനാട്ട് കായലിൽ 
പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കിതുടങ്ങി

waste

പ്ലാസ്റ്റിക് മുക്ത വേമ്പനാട് കായൽ കാമ്പയിന്റെ ഭാഗമായി മുഹമ്മ പള്ളിക്കുന്ന് മേഖലയിൽ മാലിന്യം ശേഖരിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം അരുൺ മോഹൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 05, 2026, 01:59 AM | 1 min read

മുഹമ്മ

വേമ്പനാട്ട് കായലിൽനിന്ന്‌ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി. മൽസ്യ, കക്കാ തൊഴിലാളികളും സന്നദ്ധ പ്രവർത്തകരും പങ്കാളികളായി. 31 വരെ മാലിന്യങ്ങൾ ശേഖരിക്കും. ശേഖരിക്കുന്ന മാലിന്യങ്ങൾ ഹരിതകർമസേനയ്ക്ക് കൈമാറും. ഹൗസ് ബോട്ടുകളിലെ മാലിന്യങ്ങളും ഉൾനാടൻ ജലാശയങ്ങളിലൂടെ കായലിൽ എത്തുന്ന മാലിന്യങ്ങളും ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. നാല് ഇഞ്ചോളം താഴ്ചയിൽ കായലിന്റെ അടിത്തട്ടിൽ പ്ലാസ്റ്റിക് മാലിന്യമുണ്ടെന്നാണ് പഠനം. കക്കാ സമ്പത്തിന്റെ വളർച്ചയെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. കരിമീൻ, കൊഞ്ച്, കാളാഞ്ചി എന്നിവയുടെ പ്രജനനത്തിനും പ്ലാസ്റ്റിക് മാലിന്യം തിരിച്ചടിയാണ്.ഹരിത കർമസേനയുടെ പ്രവർത്തനം സജീവമായതിനാൽ നാട്ടിൻപുറങ്ങളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ കായലിൽ ഒഴുകിയെത്തുന്ന രീതിയ്ക്ക് കുറവ് വന്നിട്ടുണ്ട്. ഓരോ വർഷവും തദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കായലിൽ നിന്ന് മാലിന്യങ്ങൾ ശേഖരിച്ചു മാറ്റുന്നുണ്ട്. ​മുഹമ്മ പള്ളിക്കുന്ന് മേഖലയിൽ നടന്ന പ്ലാസ്റ്റിക് മുക്ത വേമ്പനാട് കായൽ കാമ്പയിൻ പഞ്ചായത്ത് പ്രസിഡന്റ് എം അരുൺ മോഹൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ടി കെ മോഹൻദാസ് അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home