ad
Deshabhimani

ക്ലിനിക്കിൽവെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഡോക്ടർക്കെതിരായ കേസിൽ വിചാരണ തുടങ്ങി

Child Abuse
വെബ് ഡെസ്ക്

Published on Jul 08, 2026, 08:36 PM | 1 min read

കാഞ്ഞങ്ങാട്: ഡോക്ടര്‍ പ്രതിയായ പോക്സോ കേസിന്റെ വിചാരണ ഹൊസ്ദുര്‍ഗ് പോക്സോ പ്രത്യേക അതിവേഗ കോടതിയില്‍ ആരംഭിച്ചു. അടച്ചിട്ട കോടതി മുറിയിലാണ് വിചാരണ നടക്കുന്നത്. കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ പി കൃഷ്ണന്‍ 2020ല്‍ പെരിയ ടൗണില്‍ നടത്തിയിരുന്ന ക്ലിനിക്കില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.


കാലുവേദനയെ തുടര്‍ന്ന് പരിശോധനക്കായി ക്ലിനിക്കിലെത്തിയ പെണ്‍കുട്ടിയെ ഡോക്ടര്‍ കൃഷ്ണന്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്സോ നിയമപ്രകാരം ബേക്കല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.അന്ന് 16 വയസ് പ്രായമുണ്ടായിരുന്ന പെണ്‍കുട്ടിക്കിപ്പോള്‍ 21 വയസുണ്ട്. പൊലീസ് ഉദ്യോഗസ്ഥരടക്കം 25 സാക്ഷികളാണ് കേസിലുള്ളത്. ഇവരെ വരും ദിവസങ്ങള്‍ വിസ്തരിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home