ad
Deshabhimani

ഗുജറാത്തിൽ നാവിക സേനയുടെ ആളില്ലാ വിമാനം തകർന്നുവീണു

navy uav crash gujarat
വെബ് ഡെസ്ക്

Published on Jul 08, 2026, 08:58 PM | 1 min read

ഗാന്ധിന​ഗർ: ഗുജറാത്തിലെ പോർബന്തറിൽ നാവികസേനയുടെ ആളില്ലാ വിമാനം (UAV) തകർന്നു വീണു. പരിശീലന പറക്കലിനിടെയാണ് അപകടം. ബുധനാഴ്ച ഉച്ചകഴിഞ്ഞ് നേവൽ എയർ എൻക്ലേവിൽ നിന്ന് പറന്നുയർന്ന ഉടനെയാണ് 'ദൃഷ്ടി-10' എന്ന ചെറുവിമാനം അപകടത്തിൽപ്പെട്ടത്.


ധരംപൂർ ഗ്രാമത്തിലെ വിജനമായ ഒരു വയലിലേക്കാണ് വിമാനം തകർന്നു വീണത്. ജനവാസമേഖല അല്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടകാരണം സംബന്ധിച്ച് നാവികസേന ഔദ്യോഗികമായി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.


ഇന്ത്യയുടെ തദ്ദേശീയ നിരീക്ഷണ, രഹസ്യാന്വേഷണ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2024 ജനുവരിയിലാണ് ദൃഷ്ടി-10 സ്റ്റാർലൈനർ വിമാനങ്ങളെ നാവികസേനയുടെ ഭാഗമാക്കിയത്. എന്നാൽ, ഇതിനു മുൻപും ഇത്തരം അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2025 ജനുവരിയിൽ പോർബന്തർ തീരത്തുവെച്ച് ഇന്ത്യൻ സൈന്യത്തിനായുള്ള പരീക്ഷണപ്പറക്കലിനിടെ മറ്റൊരു ദൃഷ്ടി-10 വിമാനവും തകർന്നു വീണിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home