ad
Deshabhimani

ഓണപ്പൂവിനായി ചൊരിമണലിൽ തൈനട്ടു

onam

ഓണക്കാലം കഞ്ഞിക്കുഴിയെ കളറാക്കാൻ വിശാലമായ ചൊരിമണലിൽ പൂക്കൃഷിക്ക്‌ തുടക്കമിട്ടു.

വെബ് ഡെസ്ക്

Published on Jun 14, 2026, 12:38 AM | 1 min read

കഞ്ഞിക്കുഴി

​ഓണക്കാലം കഞ്ഞിക്കുഴിയെ കളറാക്കാൻ വിശാലമായ ചൊരിമണലിൽ പൂക്കൃഷിക്ക്‌ തുടക്കമിട്ടു.15–ാം വാർഡിലെ ശ്രീകുമാരപുരം സുബ്രഹ്മണ്യ ക്ഷേത്ര കമ്മിറ്റിയാണ്‌ ക്ഷേത്രമുറ്റത്ത്‌ കൃഷിയിറക്കുന്നത്‌. പി പ്രസാദ് എംഎൽഎ ആദ്യ തൈനട്ട് ഉദ്ഘാടനംചെയ്‌തു. ക്ഷേത്രാവശ്യങ്ങൾക്കും ഓണക്കാലത്ത് വിപുലമായ പൂക്കച്ചവടവും ലക്ഷ്യമിട്ടാണ് കൃഷി. ​പഞ്ചായത്ത് പ്രസിഡന്റ്‌ എം സന്തോഷ്‌കുമാർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ ലജിതാ തിലകൻ, സ്ഥിരംസമിതി അധ്യക്ഷൻ ജി മുരളി, പഞ്ചായത്തംഗം സജിതാ ബൈജു, വെറൈറ്റി ഫാർമർ സുജിത്ത്, ക്ഷേത്രഭാരവാഹികളായ പി ബി അശോകൻ, സാബു ശാന്തി, അജിത്ത് കുമാരപുരം, സി അജിത്ത്, പുരുഷൻ തമ്പിഗ്രാമം, കൃഷി ഓഫീസർ റോസ്‌മി ജോർജ്, പഞ്ചായത്ത് ഫാക്കൽറ്റി അംഗങ്ങളായ ടി എൻ വിശ്വനാഥൻ, ജി ഹരിദാസ്, തൊഴിലുറപ്പ് മേറ്റ് സരസ്വതി എന്നിവർ സംസാരിച്ചു. ക്ഷേത്ര കമ്മിറ്റിയംഗം പി ആർ സരളപ്പന്റെ നേതൃത്വത്തിലുള്ള കൃഷി ഗ്രൂപ്പിനാണ് തൈകളുടെ പരിചരണം. സഹായങ്ങളുമായി കൃഷിഭവനുമുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home