പികെസി സ്‌മാരക ഫണ്ട് കൈമാറി

സിപിഐ എം ഹരിപ്പാട് ടൗണ്‍ ഈസ്‌റ്റ് ലോക്കൽ കമ്മിറ്റിയുടെ പി കെ സി ഫണ്ട് സെക്രട്ടറി എം തങ്കച്ചൻ ജില്ലാ സെക്രട്ടറിയറ്റംഗം കെ രാഘവന് കൈമാറുന്നു
ഹരിപ്പാട്
പുന്നപ്ര-–വയലാർ സമരസേനാനി പി കെ ചന്ദ്രാനന്ദൻ സ്‌മാരക ഫണ്ടിന്റെ ആദ്യ ഗഡു സിപിഐ എം ഹരിപ്പാട് ഏരിയയിലെ വിവിധ ലോക്കൽ കമ്മിറ്റികളിൽനിന്ന് ജില്ലാ സെക്രട്ടറിയറ്റംഗം കെ രാഘവൻ ഏറ്റുവാങ്ങി. കരുവാറ്റാ വടക്ക് ലോക്കൽ കമ്മിറ്റി ശേഖരിച്ച ഫണ്ട് ലോക്കൽ സെക്രട്ടറി പി ടി മധുവിൽനിന്ന് സ്വീകരിച്ചു. ഏരിയ സെക്രട്ടറി സി പ്രസാദ്, സി രത്‌നകുമാർ രുഗ്‌മിണി രാജു, വി രാജു എന്നിവർ സംസാരിച്ചു. ഹരിപ്പാട് ടൗൺ ഈസ്‌റ്റ് ലോക്കൽ കമ്മിറ്റിയുടെ പി കെ സി ഫണ്ട് സെക്രട്ടറി എം തങ്കച്ചൻ, കെ രാഘവന് കൈമാറി. ഏരിയ സെക്രട്ടറി സി പ്രസാദ് സംസാരിച്ചു. കാർത്തികപ്പള്ളി പി കെ സി സ്‌മാരക ഫണ്ട് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ ആർ ഭഗീരഥൻ കാർത്തികപ്പള്ളി ഏരിയയിലെ ലോക്കൽ കേന്ദ്രങ്ങളിലെത്തി ഏറ്റുവാങ്ങി. ഏരിയ സെക്രട്ടറി കെ വിജയകുമാർ, ഏരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ. ബി രാജേന്ദ്രൻ, അഡ്വ. ടി എസ് താഹ, ആർ ഗോപി എന്നിവർ പങ്കെടുത്തു.











0 comments