ad
Deshabhimani

print edition പെട്രോളിൽ എഥനോൾ കലർത്തുന്നതിനെതിരെ പ്രതിഷേധം

uae petrol price
avatar
സ്വന്തം ലേഖകൻ

Published on Jul 06, 2026, 12:57 AM | 1 min read

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഇ20 പെട്രോൾ നയത്തിനെതിരെ പ്രതിഷേധിച്ച്‌ സംരഭകൻ തെഹ്‌സീൻ പൂ‍നാവാല. പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്താനുള്ള നീക്കത്തിനെതിരെ ടീം ഭാരത്‌ എന്ന പേരിലാണ്‌ തെഹ്‌സീൻ ജന്തർമന്തറിൽ പ്രതിഷേധിച്ചത്‌. ഇ20 നയത്തിനെതിരെ സമൂ‍ഹമാധ്യമങ്ങളിൽ വിമർശം ശക്തമായിരുന്നുവെങ്കിലും ആദ്യമായാണ്‌ വിഷയത്തിൽ ഒരുപ്രതിഷേധം തെരുവിലേക്ക്‌ നീങ്ങുന്നത്‌. ‘നമ്മുടെ വാഹനം, നമ്മുടെ അവകാശം’ എന്ന മുദ്രാവാക്യമുയർത്തിയ പ്രതിഷേധത്തിൽ വാഹനങ്ങൾ ഉപയോഗിക്കുന്നവരും പങ്കെടുത്തു.


പെട്രോളിൽ എഥനോൾ കലർത്തുന്നത്‌ വാഹനങ്ങളുടെ മൈലേജിനെ ഉൾപ്പെടെ ബാധിക്കുമെന്ന ആശങ്ക ഉയർന്നെങ്കിലും കേന്ദ്രസർക്കാർ നയവുമായി മുന്നോട്ടുപോവുകയാണ്‌. വരുംവർഷങ്ങളിൽ 20 ശതമാനം പെട്രോൾ എന്നത്‌ വർധിപ്പിക്കാനും നീക്കമുണ്ട്‌. 2030ഓടെ പെട്രോളിൽ എഥനോളിന്റെ അളവ് 30 ശതമാനമായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഡീസലിൽ ഐസോബ്യൂട്ടനോൾ കലർത്താൻ ഉദ്ദേശിക്കുന്നുണ്ടെന്ന്‌ കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി വ്യക്തമാക്കിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home