ജനപ്രതിനിധികളെ അനുമോദിച്ചു

വെൺമണിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് പഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദന സമ്മേളനത്തിൻ പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗീസ് സംസാരിക്കുന്നു
ചെങ്ങന്നൂർ
ഗ്രാമ-, ബ്ലോക്ക്, -ജില്ല പഞ്ചായത്ത് ഭരണസമിതികളിലേക്ക് വെൺമണിയിൽനിന്ന് തെരഞ്ഞെടുത്ത പ്രതിനിധികളെ പഞ്ചായത്ത് പബ്ലിക് ലൈബ്രറി അനുമോദിച്ചു. കല്യാത്ര ജങ്ഷനിൽ ചേർന്ന സ്വീകരണ സമ്മേളനത്തിൽ ലൈബ്രറി പ്രസിഡന്റ് പ്രൊഫ. ആർ രാജഗോപാലൻ അധ്യക്ഷനായി. പി ആർ രമേശ് കുമാർ, ടി സി സുനിമോൾ, വേണുഗോപാലക്കുറുപ്പ്, കെ സദാശിവൻപിള്ള, എ കെ ശ്രീനിവാസൻ, ബിനുകുമാർ, ശ്രീകുമാർ കല്ലമൺ, ബി ബാബു, സന്തോഷ് കുമാർ, ലൈബ്രേറിയൻ റുമിത ഹാഷിം എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗീസ്, വൈസ് പ്രസിഡന്റ് എ കെ ബീന എന്നിവർ പുതിയ ഭരണസമിതിയുടെ വികസന കാഴ്ചപ്പാട് വിശദീകരിച്ചു.










0 comments