പെൻഷൻകാർ ധർണ നടത്തി

ബിഎസ്എൻഎൽ പെൻഷൻകാരുടെ ധർണ എഐബിഡിപിഎ അഖിലേന്ത്യാ അസി. ജനറൽ സെക്രട്ടറി എൻ ഗുരുപ്രസാദ് ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
ബിഎസ്എൻഎൽ പെൻഷൻ സംഘടനകൾ ബിഎസ്എൻഎൽ ജനറൽ മാനേജരുടെ ഓഫീസിന് മുന്നിൽ കൂട്ടധർണ നടത്തി. എഐബിഡിപിഎ അഖിലേന്ത്യാ അസി. ജനറൽ സെക്രട്ടറി എൻ ഗുരുപ്രസാദ് ഉദ-്‌ഘാടനംചെയ-്‌തു. 2026 ജനുവരി ഒന്നുമുതലുള്ള ഐഡിഎ കുടിശ്ശിക ഉടൻ അനുവദിക്കുക, ഐഡിഎ ഉത്തരവിലെ വിവാദഖണ്ഡിക പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. എ അനിയൻകുഞ്ഞ് അധ്യക്ഷനായി. എം പി പി പണിക്കർ, എസ് വി ഷേണായി, സി കൃഷ-്‌ണകുമാർ, എ ഒ പീറ്റർ, പി സുരേന്ദ്രൻ, ഡി ഗീതമ്മ എന്നിവർ സംസാരിച്ചു.










0 comments