ad
Deshabhimani

പെല്ലത്ത് ശ്രീധരൻപിള്ളയെ അനുസ്‌മരിച്ചു

anusmaranam

പെല്ലത്ത് ശ്രീധരൻപിള്ളയുടെ 19–-ാമത് അനുസ്‌മരണ ദിനത്തിൽ സ്‌മൃതിമണ്ഡപത്തിൽ നേതാക്കളായ ജി രാജമ്മ, 
ബി ബിനു എന്നിവരുടെ നേതൃത്വത്തിൽ നടന്ന പുഷ്‌പാർച്ചന

വെബ് ഡെസ്ക്

Published on Jun 13, 2026, 12:34 AM | 1 min read

​ചാരുംമൂട്

സ്വാതന്ത്ര്യസമരസേനാനി, ചുനക്കര പഞ്ചായത്ത് പ്രസിഡന്റ്‌, സിപിഐ എം ചാരുംമൂട് ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച പെല്ലത്ത് ശ്രീധരൻപിള്ളയുടെ 19–-ാമത് അനുസ്‌മരണ ദിനം സിപിഐ എം ചുനക്കര തെക്ക് ലോക്കൽ കമ്മിറ്റി ആചരിച്ചു. രാവിലെ എട്ടിന് സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചനയും തുടർന്ന് അനുസ്‌മരണ സമ്മേളനവും നടന്നു. അനുസ്‌മരണ സമ്മേളനം സിപിഐ എം ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു ഉദ്ഘാടനംചെയ്‌തു. ഒ സജികുമാർ അധ്യക്ഷനായി. ജി രാജമ്മ, എസ് രാമകൃഷ്‌ണൻ, പി മധു, മനോജ് കമ്പനിവിള എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home