ad
Deshabhimani

ഫസ്‌റ്റ്‌ക്ലാസാണ്‌ എന്നും പാർവതിയുടെ കൃഷി പരീക്ഷണങ്ങൾ

പാർവതി
avatar
സ്വന്തം ലേഖകൻ

Published on Aug 14, 2025, 12:12 AM | 1 min read

കഞ്ഞിക്കുഴി
കുട്ടി കർഷക അവാർഡ്‌ നേടിയ ചേർത്തല ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ 10–ാം ക്ലാസ്‌ വിദ്യാർഥിനി പാർവതി ഏഴു വർഷമായി കൃഷിയിൽ സജീവമാണ്. നാലാംക്ലാസിൽ പഠിക്കുമ്പോൾ അച്ഛന്റെ സഹായത്തോടെ 30 ബാഗുകളിൽ പച്ചക്കറി കൃഷിചെയ്‌താണ്‌ തുടക്കം. നാലാംക്ലാസ് വിദ്യാർഥിനിയായ അനുജത്തി ഓമൽ ശ്രീയ, അമ്മ സീനു, അമ്മമ്മ സരോജം തുടങ്ങി ബന്ധുക്കളും സഹായത്തിനുണ്ട്‌. ചെറിയ സംയോജിത കൃഷിയിടത്തിൽ വിവിധ പച്ചക്കറിവിളകളും കരയിൽ രക്തശാലി നെൽകൃഷിയുമുണ്ട്‌. 40ലധികം ഔഷധസസ്യങ്ങളും വിവിധ ഫലവൃക്ഷങ്ങളും കുറ്റികുരുമുളക്, മഞ്ഞൾ, ഇഞ്ചികൃഷി എന്നിവയും വിവിധയിനം വാഴയും ചേമ്പും കാച്ചിലും ആട്, കരിംകോഴി, മത്സ്യകൃഷി തുടങ്ങിയവയും പരിപാലിച്ചുവരുന്നു. ബന്തി കൃഷി, മുളക്, പാവൽ, പയർ, പീച്ചിൽ, കുക്കുമ്പർ, ചോളം, പയർ, ചീര, മുളക്, തക്കാളി, വെണ്ട, വഴുതന, പൊന്നാങ്കണ്ണി ചീര കൃഷികളുണ്ട്‌. കമ്പോസ്റ്റ്, ഉണങ്ങിപ്പൊടിഞ്ഞ ചാണകം, ആട്ടിൻകാഷ്‌ഠം, കോഴിവളം എന്നിവവളമായി ഉപയോഗിക്കുന്നു. ജൈവകീടനാശിനി തളിയ്‌ക്കും. കീടരോഗ നിയന്ത്രണത്തിനും ചെടിയുടെ വളർച്ചയ്ക്കും മത്തി -ശർക്കര ലായനിയും ട്രൈക്കോഡർമ്മ സമ്പുഷ്ടീകരിച്ച ചാണകവും സ്വന്തമായി തയാറാക്കി ഉപയോഗിക്കുന്നു. അംഗീകാരങ്ങളുടെ നെറുകയിൽ കൃഷിദർശൻ അവാർഡ്, സരോജിനി ദാമോദരൻ ഫൗണ്ടേഷൻ അക്ഷയശ്രീ, പി ടി ചാക്കോ ഫൗണ്ടേഷൻ പുരസ്‌കാരങ്ങൾ പാർവതിയെ തേടിയെത്തി. സ്‌കൂൾ അഗ്രിഫെസ്റ്റ്, ഗാന്ധി സ്മാരക സേവാ കേന്ദ്രത്തിന്റെ മികച്ച കാർഷിക റിപ്പോർട്ടിന്‌ ഒന്നാം സ്ഥാനം തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചു. കരപ്പുറം കാർഷിക ഉത്സവം പൊലിമയും മണ്ണ് പര്യവേഷണ വകുപ്പും ആദരിച്ചു. വിത്തുത്സവവേദിയിൽ കർഷകസംഗമത്തിന്റെ അധ്യക്ഷയായി. കുടുംബകൃഷിയും പരിസ്ഥിതി സംരക്ഷണവും കാർബൺ സന്തുലനത്തിലൂടെ എന്ന പ്രോജക്ടിന് സ്കൂളിലെ ഇൻസ്പെയർ അവാർഡ് നേടി. ചേർത്തല ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ സയൻസ് സ്റ്റിൽ മോഡലിൽ പരിസ്ഥിതി സൗഹാർദ്ദ സംയോജിത കൃഷി തോട്ടം ഒരുക്കി ഒന്നാസ്ഥാനം നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home