പരുമല മെഡിക്കൽ സെന്റർ ഉദ്ഘാടനം നാളെ

21ന് ഉദ്ഘാടനംചെയ്യുന്ന ചാരുംമൂട്ടിലെ പരുമല മെഡിക്കൽ സെന്റർ
ചാരുംമൂട്
പരുമല ആശുപത്രിയുടെ പുതിയ സംരംഭമായി ചാരുംമൂട് ടൗണിലെ വെനീസ് ബിൽഡിങ്ങിൽ ആരംഭിക്കുന്ന പരുമല മെഡിക്കൽ സെന്ററിന്റെ ഉദ്ഘാടനം വ്യാഴാഴ-്‌ച പകൽ 11ന് നടക്കും. 24 മണിക്കൂറും സേവനം ലഭ്യമാക്കുന്ന ആശുപത്രി മലങ്കര ഓർത്തഡോക-്‌സ് സഭയുടെ പരമാധ്യഷൻ ബസിലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയും മന്ത്രി സജി ചെറിയാനും ചേർന്ന് ഉദ്ഘാടനംചെയ്യും. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിതവിഭാഗം, എമർജെൻസി മെഡിസിൻ ഫാർമസി, ലബോറട്ടറി സേവനങ്ങൾ തുടങ്ങിയവ ആശുപത്രിയുടെ പ്രത്യേകതകളാണ്. ഫാർമസി നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസും ലബോറട്ടറി എംഎസ്. അരുൺകുമാർ എംഎൽഎയും റേഡിയോളജി വിഭാഗം യു പ്രതിഭ എംഎൽഎയും അത്യാഹിതവിഭാഗം കലക-്‌ടർ അലക-്‌സ് വർഗീസും ഉദ്ഘാടനംചെയ്യും. 50 രൂപ മാത്രം ഇടാക്കിയുള്ള ഡോക-്‌ടർ കൺസൽട്ടേഷനടക്കം നിരവധി ഇളവുകൾ നൽകുന്നു. മലങ്കര ഓർത്തഡോക-്‌സ് സഭയുടെ പരമാധ്യഷൻ ബസിലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ, പരുമല ആശുപത്രി ചീഫ് എക-്‌സിക്യൂട്ടീവ് ഓഫീസർ ഫാ. എം സി പൗലോസ്, പരുമല ആശുപത്രി ദേവാലയം ചാപ്പൽ ഫാ. ജിജു വർഗീസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments