പടനിലം പൊതുമാർക്കറ്റ് തുറന്നു

പുനർനിർമിച്ച നൂറനാട് പടനിലം പൊതുമാർക്കറ്റിന്റെ പ്രവർത്തനം മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനംചെയ്യുന്നു
ചാരുംമൂട്
പുനർനിർമിച്ച നൂറനാട് പടനിലം പൊതുമാർക്കറ്റിന്റെ പ്രവർത്തനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. തീരദേശ വികസന കോർപറേഷൻ മുഖേന നിർമിക്കുന്ന ആധുനികവും ശുചിത്വപൂർണവുമായ മത്സ്യമാർക്കറ്റുകളുടെ ശൃംഖലയിൽ ഉൾപ്പെടുത്തിയാണ് പടനിലം പബ്ലിക് മാർക്കറ്റ് കെട്ടിടം നിർമിച്ചത്. 1.03 കോടി രൂപ ചെലവിൽ 3605 ചതുരശ്ര അടി വിസ്‌തൃതിയിലാണ് നിർമാണം. 16 കടമുറി, ഭിന്നശേഷി സൗഹൃദമായ നാല് ശുചിമുറി എന്നിവയും കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന സുരേഷ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ രാഘവൻ, ജില്ലാ കമ്മിറ്റി അംഗം ജി രാജമ്മ, ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ജി പുരുഷോത്തമൻ, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് വി പി സോണി, സിപിഐ എം ഏരിയ കമ്മിറ്റിയംഗം ഒ മനോജ്, കെഎസ്‌സിഎ ഡി സി മാനേജിങ് ഡയറക്‌ടർ പി ഐ ഷെയ്ഖ് പരീത്, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. എസ് ബൃന്ദ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ശോഭ സുരേഷ്, ടി വിജയൻ, സജനി ജോജി, അംഗങ്ങളായ എ അജികുമാർ, ഷൈലജ സുരേഷ്, ടി ബിന്ദു, ഗീത അപ്പുക്കുട്ടൻ, തീരദേശ വികസന കോർപറേഷൻ ചീഫ് എൻജിനിയർ പി എസ് സ്വപ്‌ന, ഫിഷറീസ് അഡീഷണൽ ഡയറക്‌ടർ സ്‌മിത ആർ നായർ, പഞ്ചായത്ത് സെക്രട്ടറി വി അജുദേവ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. വി പ്രശാന്തൻ തുടങ്ങിയവർ സംസാരിച്ചു.









0 comments