സംഘാടകസമിതി രൂപീകരിച്ചു

ബാലസംഘം മാവേലിക്കര ഏരിയ സമ്മേളന ലോഗോ സിപിഐ എം ഏരിയ സെക്രട്ടറി ജി അജയകുമാർ പ്രകാശിപ്പിക്കുന്നു
മാവേലിക്കര
ആഗസ്‌ത് ഒന്പതിന് മാവേലിക്കര ശ്രീകൃഷ്‌ണ ഗാനസഭാ ഹാളിൽ നടക്കുന്ന ബാലസംഘം മാവേലിക്കര ഏരിയ സമ്മേളനം സംഘാടകസമിതി രൂപീകരിച്ചു. സിപിഐ എം മാവേലിക്കര ഏരിയ സെക്രട്ടറി ജി അജയകുമാർ ഉദ്ഘാടനംചെയ്‌തു. ആഫ്രിൻ ഹാരിസ് അധ്യക്ഷനായി. ലീല അഭിലാഷ്, ഡി തുളസിദാസ്, ബി വിശ്വനാഥൻ, എ എ അക്ഷയ്, എ ബി അശ്വിൻ, അഖിൽ മാധവൻ, അഭിറാം രഞ്‌ജിത്ത്, പ്രൊഫ. വി വാസുദേവൻ, അമർനാഥ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജി അജയകുമാർ (ചെയർമാൻ), എ എ അക്ഷയ് (കൺവീനർ). സമ്മേളന ലോഗോ ജി അജയകുമാർ അമർനാഥിന് കൈമാറി പ്രകാശിപ്പിച്ചു.










0 comments