ഓണാഘോഷം സംഘടിപ്പിച്ചു

ഏവൂർ ദേശബന്ധു ഗ്രന്ഥശാല ആൻഡ് വായനശാലയിലെ ഓണാഘോഷം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
ഏവൂർ ദേശബന്ധു ഗ്രന്ഥശാല ആൻഡ് വായനശാലയിലെ ഓണാഘോഷം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ ഉദ്ഘാടനംചെയ്‌തു. പ്രസിഡന്റ് ജി ഷിമുരാജ് അധ്യക്ഷനായി. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി എൻ എൻ നമ്പി ഓണസന്ദേശം നല്‍കി. പ്രതിഭകളെയും ആദരിച്ചു. ചേപ്പാട് പഞ്ചായത്തംഗം ഷീജ മോഹൻ, സെക്രട്ടറി വി കെ രാജ്മോഹൻ, ഇ കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഓണസദ്യയും കുട്ടികളുടെ കലാകായിക മത്സരങ്ങളും ഉണ്ടായി. മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ ഓണാഘോഷം റെജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. പ്രസിഡന്റ് ജോൺ തോമസ് അധ്യക്ഷനായി. വസഥം പകൽവീട് അംഗങ്ങൾക്ക് ഹരിപ്പാട് യോഗക്ഷേമ സഭയുടെ ഭാരവാഹികൾ ഓണക്കോടി വിതരണംചെയ്‌തു. ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ടി തുളസി, സ്ഥിരംസമിതി അധ്യക്ഷ സുനിത കെ മുരളി, പഞ്ചായത്തംഗം കെ ജി രജനി, കരീലക്കുളങ്ങര എസ്ഐ വിനിൽബാബു, പ്രവീൺ നമ്പൂതിരി, പ്രൊഫ. ആർ അജിത്ത്, കെ വിശ്വപ്രസാദ്, സുമ ശശാങ്കൻ, പങ്കജാക്ഷൻ, എം കെ ശ്രീനിവാസൻ, ഭരതം ശ്രീകുമാർ എന്നിവർ സംസാരിച്ചു. തിരുവാതിരകളിയും വിവിധ കലാപരിപാടികളുമുണ്ടായി.










0 comments