ad
Deshabhimani

ആരോഗ്യരംഗത്ത്‌ കുതിപ്പ്‌

ആതുരസേവനത്തിൽ മുന്നോട്ടുവച്ചത് ശ്രദ്ധേയമാതൃകകൾ

ആലപ്പുഴ ജില്ലാ ആയുർവേദ ആശുപത്രി

ആലപ്പുഴ ജില്ലാ ആയുർവേദ ആശുപത്രി

വെബ് ഡെസ്ക്

Published on Nov 14, 2025, 01:04 AM | 1 min read

ആലപ്പുഴ

ആരോഗ്യസംരക്ഷണ രംഗത്ത്‌ ജില്ലാപഞ്ചായത്ത്‌ നടത്തിയ വേറിട്ട വികസനമാതൃകകൾ ശ്രദ്ധേയമായി. ജില്ലാ ഹോമിയോ ആശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി, ചെങ്ങന്നൂർ ജില്ലാ ആശുപത്രി എന്നിവയാണ്‌ ജില്ലാ പഞ്ചായത്തിന്‌ കീഴിലുള്ളത്‌. എല്ലാ ആശുപത്രികളിലും ഒട്ടേറെ വികസന പ്രവർത്തനങ്ങളാണ്‌ നടത്തിയത്‌. ചെങ്ങന്നൂർ ആശുപത്രിയിൽ മന്ത്രി സജി ചെറിയാന്റെ നിർദേശത്തിൽ അത്യാധുനിക സ‍ൗകര്യങ്ങളോടെ ബഹുനില കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരണ ഘട്ടത്തിലാണ്‌. അത്യാധുനിക സ‍ംവിധാനങ്ങളോടെയുള്ള ലേബർറൂം, ഓർത്തോ വിഭാഗത്തിനായി സി ആം മെഷീൻ, സർജറി വിഭാഗത്തിന്‌ ലാപ്രോസ്‌കോപ്പിക്‌ മെഷീൻ എന്നിവ നൽകി. എംസിഎച്ച്‌ ബ്‌ളോക്കിൽ വെയ്‌റ്റിങ്‌ ഏരിയ, മാലിന്യ സംസ്‌കരണ സംവിധാനം എന്നിവ ഏർപ്പെടുത്തി. പാലിയേറ്റീവ്‌ കെയർ വാർഡ്‌, ഓപ്പറേഷൻ തിയറ്ററിന്‌ ഓട്ടോക്‌ളേവ്‌ മെഷീൻ എന്നിവ നൽകി. ഓപ്പൺ ജിമ്മും സ്ഥാപിച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയിൽ അത്യാധുനിക സംവിധാനങ്ങളോടെ ബഹുനില കെട്ടിടം പൂർത്തീകരിച്ചു. കുട്ടികളെ ജനനം മുതൽ ആറുമാസക്കാലത്തേക്ക്‌ പ്രത്യേകമായി പരിചരിക്കുന്ന ‘രാരീരം’ പദ്ധതിയും തുടങ്ങി. ജില്ലാ ഹോമിയോ ആശുപത്രി കോവിഡ്‌ കാലത്ത്‌ ഒട്ടേറെ പനി ക്ലിനിക്കുകൾ സംഘടിപ്പിച്ചു. പാലിയേറ്റീവ്‌ മെഡിക്കൽ ക്യാന്പ്‌, സ്‌കൂൾ കുട്ടികൾക്ക്‌ പ്രതിരോധമരുന്ന്‌ വിതരണം, വന്ധ്യത നിവാരണ ക്ലിനിക്‌ എന്നിവയും നടത്തുന്നു. ജില്ലാ ആയുർവേദ ആശുപത്രിയിൽ 50 കിടക്കകളോടുകൂടിയ വാർഡ്‌ . സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ അഞ്ചുകോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കാൻ തീരുമാനിച്ചു. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി ആധുനിക സ‍ൗകര്യങ്ങളിലേക്ക്‌ ആശുപത്രി പ്രവർത്തനം മാറും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home