കുട്ടി ഡ്രൈവർമാർക്ക് ‘നോ കീ’

കുട്ടികളുടെ നേതൃത്വത്തിലുള്ള റോഡ് സുരക്ഷ ബോധവൽക്കരണ പരിപാടി ആലപ്പുഴ ആർടിഒ സജി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വാഹന ഉപയോഗത്തിനെതിരെ മോട്ടോർ വാഹന വകുപ്പ് നേതൃത്വത്തിൽ നോ കീ ഫോർ കിഡ്സ് ക്യാമ്പയിൻ. കുട്ടി ഡ്രൈവർമാർക്കും രക്ഷിതാക്കൾക്കും അതിന്റെ ഭവിഷ്യത്തുകൾ, നിയമലംഘകർക്കുള്ള കർശന ശിക്ഷ എന്നിവയിൽ ബോധവൽക്കരണം നൽകലാണ് ക്യാമ്പയിൻ ലക്ഷ്യം.
പ്രതീകാത്മകമായി ഒരു വലിയ താക്കോൽ രൂപമുണ്ടാക്കി അതുമായി നിരത്തിലിറങ്ങിയാണ് കേരളത്തിലെ ആദ്യ റോഡ് സേഫ്റ്റി കേഡറ്റ് യൂണിറ്റായ കട്ടച്ചിറ ജോൺ ഓഫ് കെന്നഡീസ് സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും ബോധവൽക്കരണം സംഘടിപ്പിച്ചത്. മാവേലിക്കര സബ് ആർടി ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു റോഡ് സേഫ്റ്റി കേഡറ്റുകളുടെ വ്യത്യസ്തമായ ബോധവൽക്കരണം.
ആലപ്പുഴ ആർടിഒ സജി പ്രസാദ് ഉദ്ഘാടനംചെയ്‌തു. മാവേലിക്കര ജോയിന്റ് ആർടിഒ എം ജി മനോജ്, എഎംവിഐ സജു പി ചന്ദ്രൻ, പ്രഥമാധ്യാപിക കെ പി മായ, സേഫ്റ്റി കേഡറ്റ് കോ–ഓർഡിനേറ്റർമാരായ അധ്യാപകർ വീണ കൃഷ്ണൻ, പ്രസന്നൻ, അനീഷ് അസീസ്, രാഹുൽ ആർ നായർ, അനന്തു എം നമ്പൂതിരി എന്നിവർ പങ്കെടുത്തു.









0 comments