ദിവ്യാംഗ കലോത്സവം "നിറവ്" ചെങ്ങന്നൂർ

ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ദിവ്യാംഗ കലോത്സവം ‘നിറവ്’ സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്തിന്റെ ദിവ്യാംഗ കലോത്സവം "നിറവ്’ സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ സുധാമണി അധ്യക്ഷയായി. ദേശീയ അവാർഡ് ജേതാവ് ബാലതാരം എ അസ്ന വിശിഷ്ടാതിഥിയായി. ഫാ. മോൻസി സി വർഗീസ് അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജി കൃഷ്ണകുമാർ, ടി വിശ്വനാഥൻ എന്നിവർ മുഖ്യാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി വിവേക് , പഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീകുമാരി മധു ,സജിത മനു, എം പ്രമോദ് കുമാർ , ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം ജി ശ്രീകുമാർ, തുളസി സുദർശൻ, അംഗങ്ങളായ സുജ രാജീവ്, ഡി വിനോദ് കുമാർ, എസ് ബാലചന്ദ്രൻ നായർ, ആർ രാജശ്രീ, കെ ബി യശോധരൻ, രശ്മി കുമാരി, സി ആർ രതീഷ് കുമാർ , ജി മായ ദേവി , വി വി ഉഷ കുമാരി , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇ ദിൽഷാദ് ,ശിശു വികസന പദ്ധതി ഓഫീസർ എസ് ജെ സുജ എന്നിവർ സംസാരിച്ചു.









0 comments