ad
Deshabhimani

സഹായഹസ‍‍്തവുമായി എൻജിഒ യൂണിയൻ

തിരുവമ്പാടി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക്  എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ സാധനങ്ങൾ കൈമാറുന്നു

തിരുവമ്പാടി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ സാധനങ്ങൾ കൈമാറുന്നു

വെബ് ഡെസ്ക്

Published on Aug 05, 2026, 12:17 AM | 1 min read

ആലപ്പുഴ
തിരുവാമ്പാടി ഹയർ സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി അവശ്യസാധനങ്ങൾ നൽകി. സംസ്ഥാന സെക്രട്ടറിയറ്റംഗം വി കെ ഉദയൻ, ജില്ലാ സെക്രട്ടറി ബൈജു പ്രസാദ്, പ്രസിഡന്റ്‌ ജി രാജേഷ്, സംസ്ഥാന കമ്മിറ്റിയംഗം സി സിലീഷ്, ജില്ലാ സെക്രട്ടറിയറ്റംഗം കെ സതീഷ്, ജില്ലാ കമ്മിറ്റിയംഗം ടി എം ഷൈജ എന്നിവർ സാധനങ്ങൾ കൈമാറി. അമ്പലപ്പുഴ തഹസിൽദാർ കെ പി സൂസി, പഴവീട് രാമങ്കരി വില്ലേജ് ഓഫീസർമാരായ ടി ജി ഡിജി, സോണിയാമ്മ മാത്യു, എൽ എസ് ജി ഡി ജോയിന്റ്‌ ഡയറക്ടർ കെ ആർ സുമേഷ്, അസി.ഡയറക്ടർ സി കെ ഷിബു, മുനിസിപ്പൽ സ്ഥിരം സമിതി അധ്യക്ഷ എൽ മായ രാജേന്ദ്രൻ, വാർഡ് കൗൺസിലർമാരായ ജി ശ്രീജിത്, എം ഷാനവാസ് എന്നിവർ ചേർന്ന് സാധനങ്ങൾ ഏറ്റുവാങ്ങി. ചെറുതന ആയാപറമ്പ് സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ ഹരിപ്പാട് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ജില്ലാ ട്രഷറർ ടി കെ മധുപാൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി അജിത്, ബി ബിനു എന്നിവർ ചേർന്ന് സാധനങ്ങൾ കൈമാറി. ചെറുതനപഞ്ചായത്ത് പ്രസിഡന്റ്‌ ആർ രാജേഷ് ഏറ്റുവാങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home