മുതുകുളം രാഘവൻപിള്ള അനുസ്‌മരണം

മുതുകുളം കലാവിലാസിനി വായനശാല സംഘടിപ്പിച്ച മുതുകുളം രാഘവൻപിള്ള അനുസ്‌മരണം കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എൻ രാമചന്ദ്രൻനായർ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
മുതുകുളം കലാവിലാസിനി വായനശാലയുടെ ആഭിമുഖ്യത്തിൽ മലയാള ശബ്‌ദസിനിമയുടെ പിതാവായിരുന്ന മുതുകുളം രാഘവൻപിള്ള അനുസ്‌മരണം നടത്തി. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എൻ രാമചന്ദ്രൻനായർ ഉദ്ഘാടനംചെയ്‌തു. ഗ്രന്ഥശാലാ പ്രസിഡന്റ് തോമസ് വർഗീസ് അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം ഗോപാലകൃഷ്‌ണൻ അനുസ്‌മരണ പ്രഭാഷണം നടത്തി. സെക്രട്ടറി എസ് കെ പിള്ള, സാം മുതുകുളം, ശ്രീകുമാർ, ശിവപ്രസാദ്, മിനി ജോർജ് എന്നിവർ സംസാരിച്ചു.











0 comments