Deshabhimani

മാതൃഭാഷാ ദിനാചരണം നടത്തി

monther language day

കെഎസ്‌എസ്‌പിയു ഭരണിക്കാവ് ബ്ലോക്ക് കമ്മിറ്റിയുടെ മാതൃഭാഷാ ദിനാചരണം എംഎസ്എം കോളേജ് 
മുൻ മലയാളവിഭാഗം മേധാവി ഡോ. ലേഖ എസ് ബാബു ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 02, 2026, 12:09 AM | 1 min read

ചാരുംമൂട്

കേരളാ സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ഭരണിക്കാവ് ബ്ലോക്ക് കമ്മിറ്റിയുടെ മാതൃഭാഷാ ദിനാചരണം എംഎസ്എം കോളേജ് മുൻ മലയാളവിഭാഗം മേധാവി ഡോ. ലേഖ എസ് ബാബു ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ്‌ ആർ ശശിധരൻ ഉണ്ണിത്താൻ അധ്യക്ഷനായി. ആതുരശുശ്രൂഷാരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട ഡോക്‌ടറും എഴുത്തുകാരനുമായ എൻ ശശിധരനെ സാംസ്‌കാരികവേദി ജില്ലാ കൺവീനർ എം ജോഷ്വ ആദരിച്ചു. എഴുത്തുകാരി പി ഐ മിനി ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജി കേശവപിള്ള, കെ കെ മോഹൻലാൽ, കെ ലീലമ്മ, ഇ വി ഗോപാലകൃഷ്‌ണൻ, കെ എൻ രാമചന്ദൻ, കെ രാജൻ മംഗളോദയം, എസ് മുരളി, കെ ജി മാധവൻപിള്ള, എ ഖാലുദീൻകുഞ്ഞ്, ജെ സുധ എന്നിവർ സംസാരിച്ചു. സാംസ്‌കാരികവേദി ബ്ലോക്ക് കൺവീനർ നല്ലമുട്ടം പ്രസാദ് സ്വാഗതവും ജോയിന്റ്‌ കൺവീനർ രാജൻ പട്ടശേരിൽ നന്ദിയും പറഞ്ഞു. കാർത്തികപ്പള്ളി കേരളാ സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുതുകുളം ബ്ലോക്ക് കമ്മിറ്റി കേരളപ്പിറവി ആഘോഷവും മാതൃഭാഷാ ദിനാചരണവും നടത്തി. യൂണിയൻ ബ്ലോക്ക് കമ്മിറ്റി അംഗം ഡോ. കെ ശിശുപാലൻ ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. എസ് കെ ഗോവിന്ദൻകുട്ടി കാർണവർ അധ്യക്ഷനായി. പത്തിയൂർ ശ്രീകുമാർ, ജി ചന്ദ്രഭാനു, പുതുപ്പള്ളി സെയ്ദ്, ഡോ. ബി ഗോപകുമാർ, എം രാജഗോപാൽ, ലത സി മംഗലത്ത് എന്നിവർ സംസാരിച്ചു. ഏവൂർ മനീഷ ചാരിറ്റബിൾ സൊസൈറ്റിയുടെ കേരളപ്പിറവി ദിനാഘോഷവും മാതൃഭാഷാദിനാചരണവും മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി എസ് താഹ ഉദ്ഘാടനംചെയ്‌തു. മനീഷ പ്രസിഡന്റ് ജെ പ്രശാന്ത് ബാബു അധ്യക്ഷനായി. പ്രശ്നോത്തരി വിജയികൾക്ക് ചേപ്പാട് പഞ്ചായത്തംഗം ഷീജ മോഹൻ സമ്മാനങ്ങൾ വിതരണംചെയ്‌തു. ഡോ. അർച്ചന ഹരികുമാർ, ഡോ. ബി ഗിരീഷ്‌കുമാർ, പിടിഎ പ്രസിഡന്റ് ബിന്ദു രാജീവ്, മനീഷ സെക്രട്ടറി ജി ഉണ്ണികൃഷ്‌ണൻ, കെ വിശ്വപ്രസാദ്, ഡോ. ബി ഗോപകുമാർ, ബി ഹരിദാസൻനായർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home