കൂടുതൽ വീടുകൾ വെള്ളത്തിൽ

വെളളം കയറിയ വീടിന് പുറത്ത് നിൽക്കുന്നവർ
കായംകുളം
പത്തിയൂർ കരിപ്പുഴ തോട്ടിലെ ജലനിരപ്പ് ഉയർന്നതോടെ തീരപ്രദേശങ്ങളിലെ കൂടുതൽ വീടുകൾ വെള്ളത്തിലായി. കുടുംബങ്ങൾ പത്തിയൂർ പഞ്ചായത്ത് ഹൈസ്കൂളിലെ ക്യാമ്പിലേക്ക് മാറി. ഇടത്തോടുകളിൽ പോളകളും മറ്റ് മാലിന്യങ്ങളും കുമിഞ്ഞ് കൂടി ഒഴുക്ക് പലയിടങ്ങളിലും തടസ്സപ്പെട്ട നിലയിലാണ്. ഇതിനാവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി എം ലിജു പ്രഖ്യാപിച്ചെങ്കിലും തുടർനടപടികൾ ആരംഭിച്ചിട്ടില്ല. ഇതു മൂലം താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത അവസ്ഥയിലാണ്. പല കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് മാറി. ക്യാമ്പിൽ എത്തിയവർക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യസാധനങ്ങളും ഡിവൈഎഫ്ഐ, സന്നദ്ധ സംഘടനകളും എത്തിച്ച് നൽകി. ശക്തമായമഴയിലും കാറ്റിലും ദേവികുളങ്ങര പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ മരങ്ങൾ ഒടിഞ്ഞും പിഴുതും വീണു. സംഭവസ്ഥലങ്ങൾ പ്രസിഡന്റ് ടി അമ്പിളിക്കലയും വൈസ് പ്രസിഡന്റ് യു ശ്രീജിത്തും സന്ദര്‍ശിച്ചു.









0 comments