ad
Deshabhimani

വീണ്ടും കത്ത്‌ നൽകി ആര്യാടൻ ഷൗക്കത്ത് എംഎൽഎ

'പറയുന്നവരെ 
നിയമിക്കണം'

s

പോത്തുകല്ല് മാവേലി സ്റ്റോറിൽ താൻ നിർദേശിക്കുന്നവരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആര്യാടൻ ഷൗക്കത്ത് എംഎൽഎ ലെറ്റർ പാഡിൽ നൽകിയ കത്ത്

വെബ് ഡെസ്ക്

Published on Aug 06, 2026, 01:02 AM | 1 min read

എടക്കര

മാവേലി സ്റ്റോറുകളിലും താൻ നിർദേശിക്കുന്നവരെതന്നെ നിയമിക്കണമെന്ന്‌ ആവശ്യപ്പെട്ട് ലെറ്റർ പാഡിൽ കത്ത് നൽകി ആര്യാടൻ ഷൗക്കത്ത് എംഎൽഎ. പോത്തുകല്ല്, എടക്കര മാവേലി സ്റ്റോറിലേക്ക്‌ നിയമിക്കേണ്ടവരുടെ ലിസ്റ്റാണ്‌ ആര്യാടൻ ഷൗക്കത്ത് എംഎൽഎ ലെറ്റർ പാഡിൽ സപ്ലൈകോ മാനേജർക്ക് നൽകിയത്‌. അധികാര ദുർവിനിയോഗം നടത്തിയ എംഎൽഎക്കെതിരെ പ്രതിഷേധം ശക്തമാണ്‌.

ബില്ലിങ്ങിലേക്കും, ഹെൽപർ തസ്തികയിലേക്കും എംഎൽഎ നൽകുന്ന പേരിലുള്ളവരെ നിയമിക്കണമെന്നാണ് കത്തിൽ പറയുന്നത്. എടക്കര പഞ്ചായത്തിൽ നാലുപേരെയും പോത്തുകല്ല് പഞ്ചായത്തിൽ എട്ടുപേരെയും കത്തിൽ പറയുന്നവരെ നിയമിക്കണമെന്നാണ്‌ ആവശ്യം. എടക്കര, പോത്തുകല്ല് മാവേലി സ്റ്റോറുകളിൽ 10 വർഷത്തിലധികമായി ജോലിചെയ്യുന്നവരെ പിരിച്ചുവിട്ട് സ്വന്തക്കാരെ കയറ്റാനാണ്‌ എംഎൽഎയുടെ ശുപാർശ.

കഴിഞ്ഞ ദിവസം വഴിക്കടവ് കെഎസ്ഇബിയിലേക്കും നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ആര്യാടൻ ഷൗക്കത്ത് എംഎൽഎ ലെറ്റർ പാഡിൽ കത്ത് നൽകിയിരുന്നു. വഴിക്കടവ് മണ്ഡലം പ്രസിഡന്റ് സുനീർ മണൽപ്പാടത്തിന്റെ ഭാര്യ അസ്മാബിയെ സീനിയർ അസിസ്റ്റന്റ്‌ പോസ്റ്റിലേക്ക് നിയമിക്കണമെന്നായിരുന്നു കത്തിൽ. ലെറ്റർ പാഡിൽ കത്തിനൊപ്പം നിയമിക്കേണ്ടവരുടെ നാല് പേരുകളും അഡ്രസുമാണ് കാണിച്ചിട്ടുള്ളത്. യോഗ്യതയില്ലാത്തവരും കത്തിലുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home