ബാർ കൗൺസിൽ നടപടിയിൽ അഭിഭാഷകർ പ്രതിഷേധിച്ചു

ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി കേരള ബാർ കൗൺസിലിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി എൻ സി മോഹനൻ ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ജനാധിപത്യവിരുദ്ധവും അഭിഭാഷക വിരുദ്ധവുമായ നടപടികൾക്കെതിരെ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി കേരള ബാർ കൗൺസിലിന് മുന്നിൽ ധർണ നടത്തി.
ബാർ കൗൺസിൽ ഓഫ് ഇന്ത്യ നിയമിച്ച അഡ്ഹോക് കമ്മിറ്റിയെ പിരിച്ചുവിട്ട് നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട ബാർ കൗൺസിൽ അംഗങ്ങളെ ചുമതല ഏൽക്കാൻ അനുവദിക്കാത്ത പക്ഷം അതിശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം.
യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ സി മോഹനൻ ഉദ്‌ഘാടനം ചെയ്തു. സി എം നാസർ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ കെ നാസർ, ലത ടി തങ്കപ്പൻ, തോമസ് എബ്രഹാം, അശോക് എം ചെറിയാൻ, എൻ മനോജ് കുമാർ, ടി പി രമേശ്, സി ഇ ഉണ്ണിക്കൃഷ്ണൻ, എം ശശീന്ദ്രൻ, കെ ആർ ദീപ എന്നിവർ സംസാരിച്ചു.










0 comments