ad
Deshabhimani

എസ്‌ ജാനകിയെ അനുസ്‌മരിച്ചു

s janaki

പുക്കാട്ടുപടി വള്ളത്തോൾ സ്‌മാരക വായനശാലയിൽ എസ് ജാനകി അനുസ്മരണം ഡോ. മേരി മെറ്റിൽഡ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 06, 2026, 01:03 AM | 1 min read

കിഴക്കമ്പലം


പുക്കാട്ടുപടി വള്ളത്തോൾ സ്‌മാരക വായനശാല ഗായിക എസ് ജാനകി അനുസ്മരണം നടത്തി. ഡോ. മേരി മെറ്റിൽഡ ഉദ്‌ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി പി ജി സജീവ്, പ്രൊഫ. എൻ കെ വിജയൻ, ഗായിക മാർഗരറ്റ് ഗ്രേയ്‌സ്, ജേക്കബ്‌ സി മാത്യു, കെ എം മഹേഷ്, ജോഷി ജോർജ് എന്നിവർ സംസാരിച്ചു. വള്ളത്തോൾ കലാകേന്ദ്രത്തിന്റെ കലാകാരൻമാർ എസ് ജാനകി പാടിയ പാട്ടുകൾ അവതരിപ്പിച്ചു.


പെരുമ്പാവൂർ


മനക്കപ്പടി പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച ഗായിക എസ് ജാനകി അനുസ്മരണം ഡോ. എസ് വിനീത് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ ഒ എസ് അനീഷ് അധ്യക്ഷനായി. സെക്രട്ടറി എം പി നാരായണൻ നായർ, വാർഡ് മെമ്പർ ആശ രവി, എ പി പൗലോസ് എന്നിവർ സംസാരിച്ചു. എസ് ജാനകി ആലപിച്ച ഗാനങ്ങൾ ഉൾപ്പെടുത്തി പാട്ടരങ്ങും നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home