ad
Deshabhimani

എം എൻ കാവ്യപുരസ്-കാരം എസ് ഹർഷിതയ-്-ക്ക് സമ്മാനിച്ചു

Kavya Puraskaram

എം എൻ കുറുപ്പ് കാവ്യപുരസ്-കാരം എസ് ഹർഷിതയ്-ക്ക‍് ഡോ. ടി എസ് ശ്യാംകുമാർ സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Jul 10, 2026, 12:34 AM | 1 min read

മാരാരിക്കുളം

പുരോഗമന കലാ -സാഹിത്യ സംഘം സ്ഥാപകനേതാവും പ്രമുഖ പത്രപ്രവർത്തകനും കവിയും നാടകകാരനുമായിരുന്ന എം എൻ കുറുപ്പിന്റെ സ്മരണ നിലനിർത്തുന്നതിനായി പുരോഗമന കലാസാഹിത്യസംഘം ഏർപ്പെടുത്തിയ 11-ാമത് എം എൻ കാവ്യപുരസ്കാരം പാലക്കാട് കുഴൽമന്ദം സ്വദേശിനി എസ് ഹർഷിതയ്ക്ക് സമ്മാനിച്ചു. കുഴൽമന്ദം സി എ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയായ ഹർഷിതയുടെ "മരിക്കാത്ത കിനാവുകൾ’ എന്ന കവിതയാണ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. പാതിരപ്പള്ളി പെൻഷൻ ഭവനിൽ ചേർന്ന എം എൻ കുറുപ്പ് അനുസ്മരണ സമ്മേളനത്തിൽ പ്രഭാഷകൻ ഡോ. ടി എസ് ശ്യാംകുമാർ പുരസ്കാരവും ക്യാഷ് അവാർഡും ഹർഷിതയ്ക്ക് കൈമാറി. സാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ് സി കെ എസ് പണിക്കർ അധ്യക്ഷനായി.ഡോ. ബിച്ചു എക്സ് മലയിൽ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. സുനിൽ മാർക്കോസ്‌, മാലൂർ ശ്രീധരൻ, ജെ ജയലാൽ, കരുവാ മോഹൻ, കെ വി രതീഷ്, ആർ ലക്ഷ്മണൻ, ജയൻ തോമസ്, ദീപു കാട്ടൂർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home