ഹംസത്ത് കുട്ടിയെ സജി ചെറിയാൻ എംഎൽഎ സന്ദർശിച്ചു

മാന്നാർ
കമ്യൂണിസ്‌റ്റ് പാർടിയുടെ ആദ്യകാല പ്രവർത്തകൻ കുരട്ടിക്കാട് പുളിക്കൽ ആലുമ്മൂട്ടിൽ ഹംസത്ത് കുട്ടിയെ (103) സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ എംഎൽഎ സന്ദർശിച്ചു. മൂത്തമകൻ പി എച്ച് മുഹമ്മദ് കുഞ്ഞിനൊപ്പമാണ് ഹംസത്ത് കുട്ടിയുടെ താമസം. വർഷങ്ങളായി ദേശാഭിമാനിയുടെ സ്ഥിരം വായനക്കാരനാണ്. മറ്റ് പത്രങ്ങളും വായിക്കുമെങ്കിലും ദേശാഭിമാനി വായിച്ചെങ്കിലെ സംതൃപ്തിയുള്ളെന്ന് ഹംസത്ത് പറയുന്നു. 103–-ാം വയസിലും മുഹമ്മദ് കുഞ്ഞിനൊപ്പം ജും അ നിസ്‌കാരത്തിന് ദിവസവും പള്ളിയിലെത്തും. സജി ചെറിയാൻ ഹംസത്ത് കുട്ടിയെ പൊന്നാടയണിയിച്ച് ആദരിച്ചു. ഏരിയ സെക്രട്ടറി പി എൻ ശെൽവരാജൻ ഒപ്പമുണ്ടായിരുന്നു.









0 comments