മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു

മാന്നാർ
ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിൽ പത്താം ക്ലാസ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ മന്ത്രി സജി ചെറിയാൻ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ സ്‌കൂൾ സന്ദർശിച്ചു. പ്രിൻസിപ്പൽ ജോളി ടോമിനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. കുട്ടി മരിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി പറഞ്ഞു. കലക്‌ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരുമായി ഫോണിൽ ബന്ധപ്പെട്ട് വിദ്യാർഥിനിയുടെ മരണത്തെക്കുറിച്ച് സൂക്ഷ്‌മപരിശോധന നടത്തണമെന്നും മന്ത്രി നിർദേശിച്ചു. ആർഡിഒ (ഇൻ ചാർജ്) ഡി സി ദിലീപ്കുമാർ, മാവേലിക്കര തഹസിൽദാർ അനീഷ് ഈപ്പൻ, ഡെപ്യൂട്ടി തഹസിൽദാർ കെ സുരേഷ് ബാബു, ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ, വൈസ്‌പ്രസിഡന്റ് രവികുമാർ, പഞ്ചായത്തംഗം പ്രസന്ന, ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ടി സുകുമാരി, ജില്ലാ പഞ്ചായത്തംഗം ജി ആതിര, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ദീപു പടകത്തിൽ, നിഷ സോജൻ, ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്‌പലത മധു, മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ടി വി രത്നകുമാരി എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.









0 comments