മിനിമാസ്റ്റ് ലൈറ്റുകൾ പ്രകാശിപ്പിച്ചു

എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി കഞ്ഞിക്കുഴി പഞ്ചായത്തില്‍ സ്ഥാപിച്ച മിനിമാസ് ലൈറ്റ് പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു
കഞ്ഞിക്കുഴി
കഞ്ഞിക്കുഴി പഞ്ചായത്തിലെ ശിവോദയപുരം ക്ഷേത്രം, പാദുവാപുരം പള്ളി, പോളക്കാടൻ കവല എന്നിവിടങ്ങളിൽ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകൾ പി പ്രസാദ് ഉദ്ഘാടനം ചെയ്‌തു. ശിവോദയപുരം ക്ഷേത്ര ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം സന്തോഷ്കുമാർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ലജിതാ തിലകൻ, പഞ്ചായത്തംഗങ്ങളായ പി മുരളി, എം കെ സജി, ക്ഷേത്രഭാരവാഹികളായ സി സത്യൻ, മഠത്തിൽ രാജൻ, പി പി രാജു, പി എസ് അശോകൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കർഷകഅവാർഡ് ജേതാവ് രേഷ്മ സുമേഷ് കൃഷിയിടത്തിലെ വിളകൾ നൽകി പി പ്രസാദിനെ സ്വീകരിച്ചു.ദേവസ്വം ഭാരവാഹികൾ മൊമന്റോ നൽകി. പാദുവാപുരം പള്ളിക്കു സമീപം നടന്ന യോഗത്തിൽ പഞ്ചായത്തംഗം പി എസ് ശ്രീലത അധ്യക്ഷയായി. പഞ്ചായത്തംഗം പി അക്ബർ, ഫാ. റിജോ, ചാക്കോപ്പി, ഹരിദാസ് , പി രാജീവ്, ടി രാജേന്ദ്രൻ , ഷാജി മോൻ എന്നിവർ സംസാരിച്ചു. സമീപവാസികൾ പുഷ്പമാലകളും ഷാളുകളും നൽകി വരവേറ്റു. പോളക്കാടൻ കവലയ്ക്കു സമീപം നടന്ന ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജി മുരളി, പഞ്ചായത്തംഗം സജിതാ ബൈജു , വി ഉത്തമൻ , പി പ്രവീൺ എന്നിവർ സംസാരിച്ചു. കർഷകർ ഉൽപ്പന്നങ്ങൾ നൽകി പി പ്രസാദിനെ സ്വീകരിച്ചു.










0 comments