മിൽമ ആനുകൂല്യ വിതരണം

ചിങ്ങോലി ക്ഷീരോൽപ്പാദക സഹകരണസംഘത്തിന്റെ സഹായഹസ്തം പദ്ധതി വിതരണം സംഘം പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
തിരുവനന്തപുരം മേഖലാ ക്ഷീരോത്പാദക യൂണിയൻ പ്രതിമാസം 500 രൂപ വീതം നൽകുന്ന സഹായഹസ്തം പദ്ധതിയുടെ ഭാഗമായി ചിങ്ങോലി ക്ഷീരോത്പാദക സഹകരണ സംഘത്തിൽ ആനുകൂല്യ വിതരണം നടത്തി. ഒരുവർഷത്തെ തുകയായ 6000രൂപ വീതമാണ് നൽകിയത്. ഫാം മെക്കനൈസേഷൻ പദ്ധതി പ്രകാരം യന്ത്രസാമഗ്രികൾ വാങ്ങിയവർക്ക് അയ്യായിരം രൂപ വീതവും നൽകി. സംഘം പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബിനുരാജ് അധ്യക്ഷനായി. ആർ രാധാകൃഷ്ണപിള്ള, എൻ സന്തോഷ്, ഡി കെ ദേവകുമാർ, ബീനാ സജി, സജിൻ, നദീറ, ഉല്ലാസ് ചിങ്ങോലി, രാജലക്ഷ്മി, ബിജി, ഗിരിജ എന്നിവർ സംസാരിച്ചു.










0 comments