മെറിറ്റ് ഈവനിങ് സംഘടിപ്പിച്ചു

ഇരവിന്റെ തിളക്കം മെറിറ്റ് ഈവനിങ് എച്ച് സലാം ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
ഇരവുകാട് വാർഡിൽ മെറിറ്റ് ഈവനിങ് ‘ഇരവിന്റെ തിളക്കം 2026’ മുൻ എംഎൽഎ എച്ച് സലാം ഉദ്ഘാടനംചെയ്‌യു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും വിവിധ വിഭാഗങ്ങളിലെ റാങ്ക് ജേതാക്കളെയും, കലാ- കായിക മേഖലയിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും അനുമോദിച്ചു. 8, 9, 10 ക്ലാസുകളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങളുടെ വിതരണവും നടത്തി. കൗൺസിലർ മായ രാജേന്ദ്രൻ അധ്യക്ഷയായി. കെ കെ ശിവജി, പി സത്യദേവൻ, കെ വി ഷൈൻ, കെ രവിശങ്കർ, എസ് ജയമോൻ, ഇക്ബാൽ പടിപ്പുര, ഷീല ശശിധരൻ, ഷാജി, എസ് ശുഭ, ടി എ നിസാർ എന്നിവർ സംസാരിച്ചു. സൗജന്യ രക്ത പരിശോധനാക്യാമ്പും നടത്തി.











0 comments