ad
Deshabhimani

ലഹരിയോട്‌ നോ കൃഷിയോട്‌ യെസ്‌

കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രവയലിൽ നെൽകൃഷിക്കിടെ 
നാട്ടുകാർ ലഹരിവിരുദ്ധ പ്രതിജ്‌ഞയെടുക്കുന്നു
വെബ് ഡെസ്ക്

Published on Jul 06, 2026, 03:00 AM | 1 min read

കാഞ്ഞങ്ങാട്‌ കാട്ടുകുളങ്ങരക്കാർ ഒരേ സ്വരത്തിൽ പറഞ്ഞു കൃഷിയാണ് ഞങ്ങളുടെ ലഹരി. കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനത്തിന്റെ നേതൃത്വത്തിൽ ക്ഷേത്ര വയലിൽ നടത്തിയ നെൽകൃഷിയുടെ ഭാഗമായുള്ള ഞാറുനടീൽ ഉത്സവത്തിന്റെ ഇടയിലാണ് ലഹരി മുക്ത പ്രതിജ്ഞയെടുത്തത്‌. ക്ഷേത്രേശ്വരൻമാരുടെയും സ്ഥാനികരുടെയും സാന്നിധ്യത്തിൽ കാട്ടുകുളങ്ങരയിലെ നാലാം ക്ലാസ് വിദ്യാർഥിനി സഞ്ജന സുധീഷ് പ്രതിജ്ഞ ചെല്ലിക്കൊടുത്തു. ഭരണസമിതി പ്രസിഡന്റ വസന്തകുമാർ കാട്ടുകുളങ്ങര, ജനറൽ സെക്രട്ടറി പി വി നവനീത്, നവീകരണ കമ്മിറ്റി ചെയർമാൻ അഡ്വ. സി വി ദാമോദരൻ എന്നിവർ സംസാരിച്ചു. മാതൃ സമിതിയുടെയും വിവിധ സബ് കമ്മിറ്റികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് നെൽകൃഷി നടന്നുവരുന്നത്. ദേവസ്ഥാന അടിയന്തിരങ്ങൾക്ക് ആവശ്യമായ നെല്ലുകളും മഞ്ഞളും വർഷങ്ങളായി ദേവസ്ഥാനത്ത്‌ എല്ലാവരുടെയും സഹകരണത്തോട് കൃഷിചെയ്യുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home