ad
Deshabhimani

print edition മാഞ്ഞു ബ്രസീൽ; നോർവെ ക്വാർട്ടറിലേക്ക് കുതിച്ചു

halland new.JPG

FIFA World Cup‌ | www.facebook.com/photo

വെബ് ഡെസ്ക്

Published on Jul 06, 2026, 03:42 AM | 1 min read

ഫിലാഡൽഫിയ: അഞ്ച് തവണ ചാമ്പ്യൻമാരായ ബ്രസീലിനെ 2–1ന് കീഴടക്കി നോർവെ ലോകകപ്പ് ഫുട്ബോൾ ക്വാർട്ടറിലേക്ക് കുതിച്ചു. എർലിങ് ഹാലണ്ട് നേടിയ ഒരു ജോഡി ഗോളുകൾ മഞ്ഞപ്പടയുടെ കഥ കഴിച്ചു. അവസാന നിമിഷം പെനൽറ്റിയിലൂടെ നെയ്-മർ ആശ്വാസ ഗോൾ നേടി. ഗോളൊഴിഞ്ഞ ആദ്യ പകുതിയ്ക്ക് ശേഷം പതിനൊന്ന് മിനിറ്റിനുള്ളിൽ രണ്ടെണ്ണം നേടിയാണ് ഹാലണ്ട് ജയമൊരുക്കിയത്. ഹാലണ്ടിന് ഏഴ് ഗോളായി. 1990ന് ശേഷം ആദ്യമായാണ് ബ്രസീൽ പ്രീ ക്വാർട്ടറിൽ പുറത്താകുന്നത്. 2002ലായിരുന്നു അവസാന കിരീടം.


കിലിയൻ എംബാപ്പെയുടെ ഗോളടി മികവിൽ ഫ്രാൻസും ക്വാർട്ടറിലെത്തി. കനത്ത പ്രതിരോധക്കളി പുറത്തെടുത്ത പരാഗ്വായ്‌യെ ഒറ്റഗോളിന്‌ തീർത്താണ് മുന്നേറ്റം. അവസാന എട്ടിൽ മൊറോക്കോയാണ്‌ എതിരാളി. ആതിഥേയരായ കാനഡയെ പ്രീ ക്വാർട്ടറിൽ മൂന്ന്‌ ഗോളിന്‌ തോൽപ്പിച്ചാണ്‌ മൊറോക്കോയുടെ മുന്നേറ്റം. കനത്ത ചൂടിൽ തളരാതെ പോരാടിയ ഫ്രാൻസ്‌ കളി തീരാൻ 20 മിനിറ്റ്‌ ശേഷിക്കെയാണ്‌ വിജയഗോൾ കുറിക്കുന്നത്‌. എംബാപ്പെയുടെ പെനൽറ്റി ഗോളിൽ ജയം സ്വന്തമാക്കി. ലോകകപ്പിൽ ഇരുപത്തേഴുകാരന്‌ 19 കളിയിൽ 19 ഗോളായി. 20 ഗോളുമായി അർജന്റീന ക്യാപ്‌റ്റൻ ലയണൽ മെസിയാണ്‌ ഒന്നാമത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home