"നഗരം നശിപ്പിക്കല്ലേ' കണ്‍തുറക്കൂ മേയറേ

ശുചീകരണവും പകർച്ചവ്യാധികൾക്കെതിരെയുള്ള പ്രവർത്തനങ്ങളും പ്രഖ്യാപനങ്ങളിൽ മാത്രം. നഗരസഭ നോക്കുകുത്തിയായി മാറുമ്പോൾ നാൾതോറും പുതിയ ഇടങ്ങൾ മാലിന്യകൂമ്പാരങ്ങളായിമാറുന്ന കാഴ്ചയാണ് ചുറ്റും. ദിവസേന ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന എറണാകുളം ബോട്ട് ജെട്ടിക്ക് സമീപത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ.
കൊച്ചി
മാലിന്യനീക്കം ഫലപ്രദമായി നടപ്പാക്കാത്തതിനാല്‍ തെരുവുനായകള്‍ പെരുകി. മാലിന്യക്കൂനകളില്‍ കൊതുകിനൊപ്പം തെരുവുനായ്ക്കളും വിഹരിക്കുന്നു. തെരുവുനായ ആക്രമണങ്ങള്‍ നാള്‍ക്കുനാള്‍ പെരുകുന്നു.
എറണാകുളം നഗരത്തില്‍ പ്രധാന ഇടങ്ങളില്‍പ്പോലും മാലിന്യം കുന്നുകൂടിക്കിടക്കുന്നു. ജില്ലയില്‍ ആയിരക്കണക്കിന് യാത്രക്കാരും വിനോദസഞ്ചാരികളുമെത്തുന്ന എറണാകുളം ബോട്ട്ജെട്ടിയുടെ പ്രധാന കെട്ടിടമുറ്റത്തുതന്നെ മാലിന്യം കൂനകൂട്ടിയിട്ടിരിക്കുകയാണ്. ജനത്തിന്റെ ആരോഗ്യവികസന കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട മേയര്‍ ഉറക്കം നടിക്കുകയാണ്. പൊതുഇടത്തില്‍ തള്ളിയ മാലിന്യം നീക്കം ചെയ്യാനോ തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കാനോ തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാകുന്നില്ല.
കളമശേരി നഗരസഭ, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ ഓരത്ത് കൂട്ടിയിട്ടിരിക്കുന്ന ടണ്‍കണക്കിന് മാലിന്യം നാടിന്റെ പൊതു ആരോഗ്യത്തിനുതന്നെ ഭീഷണിയാണ്. ഇവിടെ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും നായകള്‍ നിരന്തര ഭീഷണിയാണ്.









0 comments