ad
Deshabhimani

അഡ്വ. കെ പുരുഷോത്തമന്‍ 
ഫൗണ്ടേഷന്‍ പ്രവർത്തനം തുടങ്ങി

അഡ്വ. കെ പുരുഷോത്തമന്റെ സ്മരണാർഥം രൂപീകരിച്ച ഫൗണ്ടേഷന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം 
എം സ്വരാജ് ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 06, 2026, 03:00 AM | 1 min read

​കാഞ്ഞങ്ങാട് മുൻ എംഎൽഎയും സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാനുമായിരുന്ന അഡ്വ. കെ പുരുഷോത്തമന്റെ സ്മരണാർഥം രൂപീകരിച്ച ഫൗണ്ടേഷൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ ഉദ്‌ഘാടനംചെയ്‌തു. അഡ്വ. കെ പുരുഷോത്തമൻ മെമ്മോറിയൽ ഫൗണ്ടേഷൻ പ്രസിഡന്റ്‌ അഡ്വ. പി അപ്പുക്കുട്ടൻ അധ്യക്ഷനായി. സിപിഐഎം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ, നഗരസഭ ചെയർമാൻ വി വി രമേശൻ, എം സി ജോസ്, കെ വി കൃഷ്ണൻ, പി കെ നിഷാന്ത്, എം ഹമീദ് ഹാജി, അഡ്വ. രമാദേവി, പി പി രാജു, അഡ്വ. എ ഗോപാലൻ നായർ, അഡ്വ. വേണുഗോപാലൻ എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി കെ സബീഷ് ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു. സിപിഐ എം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ. കെ രാജ്‌മോഹൻ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home